---
title: "ആന്‍റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസ്; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീം കോടതി"
english_title: "Supreme-court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191186/supreme-court"
published_at: "2024-03-12T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f06028bb970_n5909824421710251976563aa0cb26afbe1162fa74cb46e9c05df1606720b86abdc7e7ac65d3b72210007ed.jpg"
keywords: []
---

# ആന്‍റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസ്; സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീം കോടതി

> **Lead Summary:** **ന്യൂഡല്‍ഹി: **മുൻ മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസില്‍ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച്‌ സുപ്രീം കോടതി. കേസില്‍ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിലാണ് കോടതിയുടെ വിമർശനം. സർക്കാർ മറുപടി നല്‍കാത്തത് ഗൗരവതരമാണെന്നു ജസ്റ്റിസുമാരായ സിടി രവി കുമാർ, രാജേശ് ബിൻഡാല്‍ എന്നിവർ ഉള്‍പ്പെട്ട ബഞ്ചാണ് കടുത്ത ഭാഷയില്‍ വിമർശിച്ചത്. 

## Article Content

**ന്യൂഡല്‍ഹി: **മുൻ മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസില്‍ സംസ്ഥാന സർക്കാരിനെ രൂക്ഷമായ ഭാഷയില്‍ വിമർശിച്ച്‌ സുപ്രീം കോടതി. കേസില്‍ സംസ്ഥാന സർക്കാർ എതിർ സത്യവാങ്മൂലം സമർപ്പിക്കാത്തതിലാണ് കോടതിയുടെ വിമർശനം. സർക്കാർ മറുപടി നല്‍കാത്തത് ഗൗരവതരമാണെന്നു ജസ്റ്റിസുമാരായ സിടി രവി കുമാർ, രാജേശ് ബിൻഡാല്‍ എന്നിവർ ഉള്‍പ്പെട്ട ബഞ്ചാണ് കടുത്ത ഭാഷയില്‍ വിമർശിച്ചത്. 

പ്രതിയുമായി സർക്കാർ ഒത്തു കളിക്കുകയാണോ. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ സർക്കാരിനു ഇനി എന്തു മറുപടിയാണ് നല്‍കാനുള്ളത്. കേസില്‍ സത്യവാങ്മൂലം സമർപ്പിക്കണമെന്നു കോടതി കർശന നിർദ്ദേശം നല്‍കി.

വിദേശി ഉള്‍പ്പെട്ട ലഹരി മരുന്നു കേസിലെ തൊണ്ടി മുതലായ അടിവസ്ത്രം മജിസ്ട്രേറ്റ് കോടതിയില്‍ മാറ്റി നല്‍കി തെളിവു നശിപ്പിച്ചെന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്. പുനരന്വേഷണത്തിനു ഹൈക്കോടതി ഉത്തരവിട്ടതിനു എതിരെയാണ് ആന്റണി രാജു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ നവംബറില്‍ നിർദ്ദേശം നല്‍കിയിട്ടും മറുപടി നല്‍കാത്തതാണ് പരമോന്നത കോടതിയെ ചൊടിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191186/supreme-court)