---
title: "കോഴിക്കോട് സ്ത്രീയുടെ മൃതദേഹം തോട്ടില്‍നിന്ന് കണ്ടെത്തി"
english_title: "Dead-body "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191190/dead-body"
published_at: "2024-03-12T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f06369436dd_n590923358171025274122005862155b6f05592d2953356832ecfa4ce20f2e51018d1a1cbfcad3372f0164b.jpg"
keywords: []
---

# കോഴിക്കോട് സ്ത്രീയുടെ മൃതദേഹം തോട്ടില്‍നിന്ന് കണ്ടെത്തി

> **Lead Summary:** **കോഴിക്കോട്:** തോട്ടില്‍നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പേരാമ്ബ്ര നൊച്ചാടിനടുത്ത് പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടില്‍ രാവിലെ 11-നാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

## Article Content

**കോഴിക്കോട്:** തോട്ടില്‍നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പേരാമ്ബ്ര നൊച്ചാടിനടുത്ത് പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടില്‍ രാവിലെ 11-നാണ് സംഭവം. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

തോട്ടില്‍ കമഴ്‌ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നാലെ നാട്ടുകാർ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. അര്‍ധനഗ്നയായ നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് ഒരു സ്ത്രീയെ കാണാതായെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ തന്നെയാണോ മരിച്ച സ്ത്രീയെന്ന് വ്യക്തമായിട്ടില്ല. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191190/dead-body)