---
title: "കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷൻ അമാനി ഓഡിറ്റോറിയത്തിൽ നടന്നു"
english_title: "Cooking Workers Union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19120/Cooking-Workers-Union"
published_at: "2022-01-04T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d40c1c8e9d3_Screenshot_20220104_142711.jpg"
keywords: []
---

# കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷൻ അമാനി ഓഡിറ്റോറിയത്തിൽ നടന്നു

> **Lead Summary:** കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷൻ അമാനി ഓഡിറ്റോറിയത്തിൽ നടന്നു. കെ എസ് സി ഡബ്ല്യൂ യു സംസ്ഥാന പ്രസിഡന്റ്‌ ജനാർദ്ദനൻ വലമറ്റം ഉദ്ഘാടനം ചെയ്തു. കെ എസ് സി ഡബ്ല്യൂ യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ നസീർ കുത്തുപറമ്പ് അധ്യക്ഷനായി.

## Article Content

കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് യൂണിയൻ കണ്ണൂർ ജില്ലാ കൺവെൻഷൻ അമാനി ഓഡിറ്റോറിയത്തിൽ നടന്നു. കെ എസ് സി ഡബ്ല്യൂ യു സംസ്ഥാന പ്രസിഡന്റ്‌ ജനാർദ്ദനൻ വലമറ്റം ഉദ്ഘാടനം ചെയ്തു. കെ എസ് സി ഡബ്ല്യൂ യു കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ നസീർ കുത്തുപറമ്പ് അധ്യക്ഷനായി.

പാചക വാതക,പെട്രോൾ, ഡീസൽ നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റം നിയന്ത്രിക്കുക, പാചക തൊഴിലാളികളെ സർക്കാർ അംഗീകരിക്കുക തുടങ്ങിയ പ്രമേയമാണ് കൺവെൻഷനിൽ അവതരിപ്പിച്ചത്.

ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നുംപറമ്പിൽ മുഖ്യാതിഥിയായി.ഉസ്മാൻ പാറയിൽ, ഹാരിസ് കൊട്ടാരം, നൗഷാദ് ചൊക്ലി,മുഹമ്മദ് കുഞ്ഞി, ശശികുമാർ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19120/Cooking-Workers-Union)