---
title: "#KSRTC |  കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കും; മന്ത്രി കെ.ബി. ഗണേഷ്‌കുമാർ"
english_title: " K.B. Ganesh Kumar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191234/kb-ganesh-kumar"
published_at: "2024-03-12T22:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0888fcef27_report_129794_2023-12-24_(1).jpg"
keywords: []
---

# #KSRTC |  കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കും; മന്ത്രി കെ.ബി. ഗണേഷ്‌കുമാർ

> **Lead Summary:** സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെ മേൽനോട്ടത്തിൽ ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കാൻ ആലോചന. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് മന്ത്രി കെ.ബി. ഗണേഷ്‌ കുമാർ നിർദ്ദേശം നൽകി.

## Article Content

സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സിയുടെ മേൽനോട്ടത്തിൽ ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കാൻ ആലോചന. വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെ.എസ്.ആർ.ടി.സി ചെയർമാൻ & മാനേജിങ് ഡയറക്ടർക്ക് മന്ത്രി കെ.ബി. ഗണേഷ്‌ കുമാർ നിർദ്ദേശം നൽകി.

മിതമായ നിരക്കിൽ ദേശീയ- അന്തർദേശീയ നിലവാരത്തിൽ ലൈറ്റ് മോട്ടോർ ഡ്രൈവിങ് പരിശീലനം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പരിശീലന കേന്ദ്രം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ആധുനിക സംവിധാനങ്ങളോടെ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് അധിക പരിശീലനം നൽകുന്നതും പരിഗണിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191234/kb-ganesh-kumar)