---
title: "കേന്ദ്ര പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ്‌ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി"
english_title: "Ldf iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191240/ldf-iritty"
published_at: "2024-03-12T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f08dd961197_IMG-20240312-WA0019.jpg"
keywords: []
---

# കേന്ദ്ര പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ്‌ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** **ഇരിട്ടി: **പൗരത്വ ഭേദഗതി നിയമം ചട്ടം പ്രാബല്യത്തിൽ വരുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇരിട്ടി ഏരിയയിലെ പതിനാല്‌ ലോക്കൽ കേന്ദ്രങ്ങളിലും ബഹുജന പ്രകടനവും പ്രതിഷേധ കൂട്ടായ്മകളും നടത്തി.

## Article Content

**ഇരിട്ടി: **പൗരത്വ ഭേദഗതി നിയമം ചട്ടം പ്രാബല്യത്തിൽ വരുത്തിയ കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇരിട്ടി ഏരിയയിലെ പതിനാല്‌ ലോക്കൽ കേന്ദ്രങ്ങളിലും ബഹുജന പ്രകടനവും പ്രതിഷേധ കൂട്ടായ്മകളും നടത്തി.

ചാവശ്ശേരി, പുന്നാട്‌, ഇരിട്ടി, ഉളിക്കൽ, കോളിക്കടവ്‌, വള്ളിത്തോട്‌, പേരട്ട, കരിക്കോട്ടക്കരി, അയ്യങ്കുന്ന്‌, കീഴ്‌പള്ളി, ആറളം, ആറളം ഫാം തുടങ്ങിയ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ നൂറ്‌ കണക്കിന്‌ ബഹുജനങ്ങൾ പങ്കെടുത്തു. പ്ലക്കാർഡുകളും പ്രതിഷേധ ബാനറുകളും ഉയർത്തി കരിനിയമത്തിനെതിരെ ബഹുജനങ്ങൾ എൽഡിഎഫിന്റെ നേതൃത്വത്തിൽ കനത്ത പ്രതിഷേധമുയർത്തി.

ഇരിട്ടിയിൽ പ്രകടനത്തിന്‌ ശേഷം നടത്തിയ ബഹുജന കൂട്ടായ്മ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം പി ഹരീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. പി.പി അശോകൻ അധ്യക്ഷനായി. കെ.വി സക്കീർ ഹുസൈൻ, കെ.കെ ഹാഷിം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191240/ldf-iritty)