---
title: "സ്വീകരണം നല്‍കി"
english_title: "Kadannappalliramachanden"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191252/kadannappalliramachanden"
published_at: "2024-03-13T05:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0ece0142f8_images_(3)_(11).jpeg"
keywords: []
---

# സ്വീകരണം നല്‍കി

> **Lead Summary:**  **കണ്ണൂര്‍**: താലൂക്ക് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് വികസന സമിതി അംഗം കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് സ്വീകരണം നല്‍കി. താലൂക്ക് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള അധ്യക്ഷത വഹിച്ചു.

## Article Content

 **കണ്ണൂര്‍**: താലൂക്ക് വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് വികസന സമിതി അംഗം കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് സ്വീകരണം നല്‍കി. താലൂക്ക് ഓഫീസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ വി സുമേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള അധ്യക്ഷത വഹിച്ചു.

കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, നാറാത്ത് പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എ വി സുശീല, തഹസില്‍ദാര്‍ പ്രമോദ് പി ലാസറസ്, എല്‍ ആര്‍ തഹസില്‍ദാര്‍ എം കെ മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച തഹസില്‍ദാരായി തെരഞ്ഞെടുക്കപ്പെട്ട എം കെ മനോജ് കുമാര്‍, ഏറ്റവും മികച്ച താലൂക്ക് സര്‍വ്വേയറായി തെരഞ്ഞെടുക്കപ്പെട്ട എം പ്രവീണ്‍ എന്നിവരെ ഉപഹാരം നല്‍കി മന്ത്രി ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191252/kadannappalliramachanden)