---
title: "ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്"
english_title: "Congress "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191261/congress"
published_at: "2024-03-13T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1094816a56_Screenshot_20240313-072918_Chrome.jpg"
keywords: []
---

# ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്

> **Lead Summary:** **ന്യൂഡല്‍ഹി** : ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്. അസം,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.43 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ട പട്ടികയില്‍ ഇടംപിടിച്ചത്. ആദ്യ പട്ടികയില്‍ 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഉൾപെട്ടിരുന്നത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റ മകൻ നകുൽനാഥ് ചിന്ത്വാഡയിലും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ടിന്റെ മകൻ വൈഭവ് ​ഗെലോട്ട് ജാലോഡിലും മത്സരിക്കും.

## Article Content

**ന്യൂഡല്‍ഹി** : ലോക്സഭ തിരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടികയുമായി കോണ്‍ഗ്രസ്. അസം,മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്.43 സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ട പട്ടികയില്‍ ഇടംപിടിച്ചത്. ആദ്യ പട്ടികയില്‍ 39 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാണ് ഉൾപെട്ടിരുന്നത് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥിന്റ മകൻ നകുൽനാഥ് ചിന്ത്വാഡയിലും രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ​ഗെലോട്ടിന്റെ മകൻ വൈഭവ് ​ഗെലോട്ട് ജാലോഡിലും മത്സരിക്കും.

മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗെഗോയിയുടെ മകന്‍ ഗൗരവ് ഗെഗോയ് അസമിലെ ജോര്‍ഹെഡില്‍ നിന്നും ജനവിധി തേടും. ￼ പട്ടികയില്‍ 10 പേര്‍ ജനറലും 13 പേര്‍ ഒബിസിയും 10 പേര്‍ എസ് സിയും 9 പേര്‍ എസ്ടിയും സ്ഥാനാര്‍ഥികളാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന രാഹുല്‍ കാസ്വ രാജസ്ഥാനിലെ ചുരുവില്‍ മത്സരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191261/congress)