---
title: "കടുവകൾ മേയുന്ന നാരങ്ങാത്തട്ട് - മുരിക്കും കരി റോഡ് കാട് മൂടിയിട്ടും തെളിക്കുന്നില്ലന്ന് പരാതി"
english_title: "Complaint that the forest is covered but not clear"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19128/complaint-that-the-forest-is-covered-but-not-clear"
published_at: "2022-01-04T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d416d3bbf09_IMG-20220104-WA0092.jpg"
keywords: []
---

# കടുവകൾ മേയുന്ന നാരങ്ങാത്തട്ട് - മുരിക്കും കരി റോഡ് കാട് മൂടിയിട്ടും തെളിക്കുന്നില്ലന്ന് പരാതി

> **Lead Summary:** കേളകം:കടുവകൾ മേയുന്ന നാരങ്ങാത്തട്ട് - മുരിക്കും കരി റോഡ് കാട് മൂടിയിട്ടും തെളിക്കുന്നില്ലന്ന് പരാതി.ദിനേന നൂറ് കണക്കിന് യാത്രക്കാർ, കാൽനടയായും, വാഹനങ്ങളിലും സഞ്ചരിക്കുന്ന പാതയാണ് ഇരുവശങ്ങളിൽ നിന്നും വളർന്ന കാടും,മുൾപടർപ്പുകളും റോഡിലേക്ക് പരന്ന് യാത്ര ദുഷ്കരമാക്കിയത്.

## Article Content

കേളകം:കടുവകൾ മേയുന്ന നാരങ്ങാത്തട്ട് - മുരിക്കും കരി റോഡ് കാട് മൂടിയിട്ടും തെളിക്കുന്നില്ലന്ന് പരാതി.ദിനേന നൂറ് കണക്കിന് യാത്രക്കാർ, കാൽനടയായും, വാഹനങ്ങളിലും സഞ്ചരിക്കുന്ന പാതയാണ് ഇരുവശങ്ങളിൽ നിന്നും വളർന്ന കാടും,മുൾപടർപ്പുകളും റോഡിലേക്ക് പരന്ന് യാത്ര ദുഷ്കരമാക്കിയത്.

മുമ്പ് ഈ പാതയിലും, തൊട്ടടുത്ത റബർ തോട്ടങ്ങളിലും കടുവകളെയും ,പുലികളെയും കണ്ടതോടെയാണ് പാതയോരത്തെ കാട് പടർപ്പുകൾ തെളിക്കണമെന്ന ആവശ്യവുമായി പ്രദേശക്കാർ രംഗത്തെത്തിയത്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പാതയിലെ കാട് നീക്കം ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ശാന്തിഗിരി മുതൽ - മുരിക്കും കരി റോഡിൽ ഒരു കിലോമീറ്റർ ഭാഗമാണ് കാട് പടർന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19128/complaint-that-the-forest-is-covered-but-not-clear)