---
title: "ചാരായ നിർമാണത്തിന് വാഷ് സൂക്ഷിച്ചതിന് പിടിയിൽ"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191286/mattannur"
published_at: "2024-03-13T09:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f127c10ad7f_Picsart_24-03-13_09-36-16-027.jpg"
keywords: []
---

# ചാരായ നിർമാണത്തിന് വാഷ് സൂക്ഷിച്ചതിന് പിടിയിൽ

> **Lead Summary:** **മട്ടന്നൂർ**: ചാരായ നിർമാണത്തിനായി വാഷ് സൂക്ഷിച്ചതിന് ചാവശ്ശേരിപ്പറമ്പ് സ്വദേശി കെ. പി.കൃഷ്ണനെ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.ജയചന്ദ്രൻ്റെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പിലെ മൺപാത്ര നിർമാണ കോളനിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

## Article Content

**മട്ടന്നൂർ**: ചാരായ നിർമാണത്തിനായി വാഷ് സൂക്ഷിച്ചതിന് ചാവശ്ശേരിപ്പറമ്പ് സ്വദേശി കെ. പി.കൃഷ്ണനെ എക്സൈസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ സി.ജയചന്ദ്രൻ്റെ നേതൃത്വത്തിൽ ചാവശ്ശേരി പറമ്പിലെ മൺപാത്ര നിർമാണ കോളനിയിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.

ചാരായ നിർമാണത്തിനായി സൂക്ഷിച്ച 15 ലിറ്റർ വാഷ് കണ്ടെടുത്തു. പാർട്ടിയിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) കെ ഉത്തമൻ,പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) മാരായ സജേഷ് പി.കെ,സതീഷ് വി.എൻ ,വനിതാ സിവിൽ എക്സൈസ് ഓഫീസർ മഞ്ജു വർഗീസ്,ഡ്രൈവർ കെ.ടി.ജോർജ് എന്നിവർ പങ്കെടുത്തു. മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191286/mattannur)