---
title: "#Facebook |  ഫെയ്‌സ്ബുക്കിൽ സമ്മാനം: കണ്ണൂരിൽ യുവാവിന് 7,800 രൂപ നഷ്ടമായി"
english_title: "Prize on Facebook: Youth loses Rs 7,800"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191314/prize-on-facebook-youth-loses-rs-7800"
published_at: "2024-03-13T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f138ff0ff0d_108269746.jpg"
keywords: []
---

# #Facebook |  ഫെയ്‌സ്ബുക്കിൽ സമ്മാനം: കണ്ണൂരിൽ യുവാവിന് 7,800 രൂപ നഷ്ടമായി

> **Lead Summary:** **കണ്ണൂർ:** ഫെയ്‌സ്ബുക്കിൽ സമ്മാനം ഉണ്ടെന്ന സന്ദേശം വിശ്വസിച്ച ചക്കരക്കൽ സ്വദേശിക്ക് 7,876 രൂപ നഷ്ടമായി. ഫെയ്‌സ്ബുക്കിലെ വ്യാജ പരസ്യം കണ്ട് വിശ്വസിച്ച് തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ബാങ്ക് അക്കൗണ്ട് ആവശ്യപ്പെട്ടു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പി.യും നൽകിയതോടെ പണം നഷ്ടമാകുകയായിരുന്നു.

## Article Content

**കണ്ണൂർ:** ഫെയ്‌സ്ബുക്കിൽ സമ്മാനം ഉണ്ടെന്ന സന്ദേശം വിശ്വസിച്ച ചക്കരക്കൽ സ്വദേശിക്ക് 7,876 രൂപ നഷ്ടമായി. ഫെയ്‌സ്ബുക്കിലെ വ്യാജ പരസ്യം കണ്ട് വിശ്വസിച്ച് തട്ടിപ്പുകാർ നൽകിയ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ബാങ്ക് അക്കൗണ്ട് ആവശ്യപ്പെട്ടു. തുടർന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒ.ടി.പി.യും നൽകിയതോടെ പണം നഷ്ടമാകുകയായിരുന്നു.

ഓൺലൈനിൽ മൊബൈൽ ഫോൺ ഓർഡർ ചെയ്ത മട്ടന്നൂർ സ്വദേശിക്ക് 2,500 രൂപ നഷ്ടമായതാണ് മറ്റൊരു കേസ്. ടെലിഗ്രാമിൽ പരസ്യം കണ്ടാണ് മൊബൈൽ ഫോൺ വാങ്ങുന്നതിന് പണം നൽകിയത്. ആവശ്യപ്പെട്ട തുക നൽകിയെങ്കിലും ഫോൺ ലഭിക്കുന്നതിനായി കൂടുതൽ പണം ആവശ്യപ്പെടുകയായിരുന്നു. പിന്നീട് മൊബൈൽ ഫോൺ നൽകാതെ കബളിപ്പിച്ചു എന്നാണ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191314/prize-on-facebook-youth-loses-rs-7800)