---
title: "#WDM |  ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഉടനെ തുറക്കുക: ഡബ്ല്യു.ഡി.എം "
english_title: "Eco tourism centers to open soon: WDM"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191359/eco-tourism-centers-to-open-soon-wdm"
published_at: "2024-03-13T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f157f22c117_Picsart_24-03-13_13-06-29-325.jpg"
keywords: []
---

# #WDM |  ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഉടനെ തുറക്കുക: ഡബ്ല്യു.ഡി.എം 

> **Lead Summary:** **കൽപ്പറ്റ: **നിരവധി ആളുകൾക്ക് തൊഴിലവസരം നൽകി വരുന്ന വയനാട്ടിലെ ഇക്കൊ ടൂറിസം സെന്ററുകൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് (ഡബ്ല്യു.ഡി.എം) ആവശ്യപ്പെട്ടു.

## Article Content

**കൽപ്പറ്റ: **നിരവധി ആളുകൾക്ക് തൊഴിലവസരം നൽകി വരുന്ന വയനാട്ടിലെ ഇക്കൊ ടൂറിസം സെന്ററുകൾ ഉടൻ തുറന്നു പ്രവർത്തിപ്പിക്കണമെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് (ഡബ്ല്യു.ഡി.എം) ആവശ്യപ്പെട്ടു.

ഇക്കോ ടൂറിസം സെന്ററുകളെ ആശ്രയിച്ച് ജീവിക്കുന്നവരെ മരണത്തിലേക്ക് തള്ളിവിടാതിരിക്കുക. വയനാട്ടിലെ ഇക്കോ ടൂറിസം ഡെസ്റ്റിനേഷനുകൾ അടച്ചതോടെ ഇവിടുത്തെ നൂറോളം വരുന്ന ജീവനക്കാർ, വഴിയോര കച്ചവടക്കാർ, ടാക്സി ഡ്രൈവർമാർ, ടൂറിസ്റ്റ് ഗൈഡുകൾ, ഹോം സ്റ്റേ ഹോട്ടൽ നടത്തിപ്പുകാർ, ഇത്തരം സ്‌ഥാപനത്തിലെ ജീവനക്കാർ എന്നിങ്ങനെയുള്ള നിരവധി പേരുടെ കുടുംബങ്ങൾക്ക് വേറെ ജീവിത മാർഗം ഇല്ലാത്ത അവസ്ഥയായി. വായനാട്ടിലെ ജനങ്ങളുടെ പ്രധാന ജീവിതമാർഗമായ ടൂറിസം നിലച്ചാൽ ആത്മഹത്യ അല്ലാതെ മറ്റുവഴികൾ ഇല്ലെന്നും എത്രയും പെട്ടന്ന് ടൂറിസം ഡിപ്പാർട്മെന്റ് ഈ വിഷയത്തിൽ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

ഇന്നലെ ആത്മഹത്യ ചെയ്ത കുറുവ ദ്വീപിന് സമീപത്തെ ഹോട്ടൽ വ്യാപാരി സെബാസ്റ്റ്യന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രവീൺ രാജ്, സജീഷ് കുമാർ, ഷൈൻ ഫ്രാൻസിസ്, സുരേഷ് ബാബു, വിനോദ് മാധവൻ, കെ.വി വിനീത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191359/eco-tourism-centers-to-open-soon-wdm)