---
title: "#Kudumbashree  |  കുടുംബശ്രീ മിഷൻ ട്രെയിനിംങ് സെൻ്റർ കാൻ്റീൻ ഡൈനിംങ് ഹാൾ ഉദ്ഘാടനം "
english_title: "Canteen Dining Hall"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191378/canteen-dining-hall"
published_at: "2024-03-13T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f166d7d33e1_IMG-20240313-WA0010(1).jpg"
keywords: []
---

# #Kudumbashree  |  കുടുംബശ്രീ മിഷൻ ട്രെയിനിംങ് സെൻ്റർ കാൻ്റീൻ ഡൈനിംങ് ഹാൾ ഉദ്ഘാടനം 

> **Lead Summary:** **കണ്ണൂർ: **ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറുമാത്തൂരിൽ നിർമ്മിച്ച കുടുംബശ്രീ മിഷൻ ട്രെയിനിംങ് സെൻ്ററിലെ കാൻ്റീൻ ഡൈനിംങ് ഹാൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ: **ജില്ലാ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുറുമാത്തൂരിൽ നിർമ്മിച്ച കുടുംബശ്രീ മിഷൻ ട്രെയിനിംങ് സെൻ്ററിലെ കാൻ്റീൻ ഡൈനിംങ് ഹാൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.കെ. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

കുടംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ. എം. സുർജിത്ത് പദ്ധതി വിശദീകരണവും അസിസ്റ്റൻ്റ് എൻജിനീയർ അനുരാജ് റിപ്പോർട്ടും അവതരിപ്പിച്ചു. അഡ്വ. കെ.കെ രത്നകുമാരി, പാച്ചേനി രാജീവൻ, പ്രസന്ന, പി. ലക്ഷ്മണൻ, സി. അനിത, സി. റാഷിദ, എൻ. റീജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191378/canteen-dining-hall)