---
title: "#X-Service |  കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും "
english_title: "Kerala State X Service League Kannur District Committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191382/kerala-state-x-service-league-kannur-district-committee"
published_at: "2024-03-13T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f16a4688748_IMG-20240313-WA0008.jpg"
keywords: []
---

# #X-Service |  കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 

> **Lead Summary:** **കണ്ണൂര്‍:** കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കണ്ണൂര്‍ താവക്കരയിലെ ബ്രോഡ് ബീന്‍ ഹാളില്‍ രാവിലെ 10ന് ലഫ്: ജനറല്‍ വിനോദ് നായനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി പ്രസിഡന്റ് പി.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂര്‍:** കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസ് ലീഗ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കണ്ണൂര്‍ താവക്കരയിലെ ബ്രോഡ് ബീന്‍ ഹാളില്‍ രാവിലെ 10ന് ലഫ്: ജനറല്‍ വിനോദ് നായനാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മിറ്റി പ്രസിഡന്റ് പി.കെ. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി വത്‌സരാജ് മടയമ്പേത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറര്‍ പി. ബാലകൃഷ്ണന്‍ അക്കൗണ്ട് വിതരണം നടത്തി. തുടര്‍ന്ന് ജില്ലാഭരണസമിതി തെരഞ്ഞെടുപ്പും മുഖ്യഭാരവാഹികള്‍ക്ക് അനുമോദന സമ്മേളനവും നടത്തി. ലഫ്റ്റന്റ് കേണല്‍ ജയദേവന്‍ മുഖ്യവരണാധികാരിയായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191382/kerala-state-x-service-league-kannur-district-committee)