---
title: "#CAA |  "പൗരത്വ നിയമ ഭേദഗതി അറബിക്കടലിൽ": എൽ.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി "
english_title: "Citizenship Act Amendment"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191387/citizenship-act-amendment"
published_at: "2024-03-13T15:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f17445a2086_IMG-20240313-WA0018.jpg"
keywords: []
---

# #CAA |  "പൗരത്വ നിയമ ഭേദഗതി അറബിക്കടലിൽ": എൽ.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി 

> **Lead Summary:** പൗരത്വ നിയമഭേദഗതി അറബികടലിലെന്ന്‌ പ്രഖ്യാപിച്ച്‌ തലശേരി ടൗണിൽ നൈറ്റ്‌മാർച്ച്‌. എൽ.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ. ശൈലജ നയിച്ച പ്രതിഷേധ പടയണിയിൽ ആയിരങ്ങൾ അണിനിരന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പൊരുതിമരിച്ച അബുവിന്റെയും ചാത്തുക്കുട്ടിയുടെയും ധീരപൈതൃകവുമായാണ്‌ പൗരത്വ നിയമഭേദഗതിക്കെതിരെ ജനം തെരുവിലിറങ്ങിയത്‌. പന്തങ്ങളുമേന്തിയുള്ള മാർച്ചിൽ നൂറു കണക്കിന്‌ സ്‌ത്രീകളും സ്ഥാനാർഥിക്കൊപ്പം അണിനിരന്നു.

## Article Content

പൗരത്വ നിയമഭേദഗതി അറബികടലിലെന്ന്‌ പ്രഖ്യാപിച്ച്‌ തലശേരി ടൗണിൽ നൈറ്റ്‌മാർച്ച്‌. എൽ.ഡി.എഫ്‌ സ്ഥാനാർഥി കെ.കെ. ശൈലജ നയിച്ച പ്രതിഷേധ പടയണിയിൽ ആയിരങ്ങൾ അണിനിരന്നു. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരെ പൊരുതിമരിച്ച അബുവിന്റെയും ചാത്തുക്കുട്ടിയുടെയും ധീരപൈതൃകവുമായാണ്‌ പൗരത്വ നിയമഭേദഗതിക്കെതിരെ ജനം തെരുവിലിറങ്ങിയത്‌. പന്തങ്ങളുമേന്തിയുള്ള മാർച്ചിൽ നൂറു കണക്കിന്‌ സ്‌ത്രീകളും സ്ഥാനാർഥിക്കൊപ്പം അണിനിരന്നു.

പൗരത്വം ആർ.എസ്‌.എസിന്റെ ഔദാര്യമല്ലെന്ന്‌ പ്രഖ്യാപിച്ച്‌ രാത്രി 8.15ന് പുതിയ ബസ്‌ന്റി്ൽ നിന്നാണ്‌ മാർച്ച്‌ തുടങ്ങിയത്‌. പാട്യം ഗോപാലൻ റോഡ്‌, പഴയ ബസ്‌ സ്‌റ്റാന്റ്‌ വഴി കടൽപാലം പരിസരത്ത്‌ സമാപിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധ പ്ലക്കാർഡുമായി നീങ്ങിയ നൈറ്റ്‌ മാർച്ചിന് അഭിവാദ്യം അർപ്പിക്കാൻ ജനങ്ങൾ തടിച്ചുകൂടി.

സമാപന യോഗത്തിൽ കെ.കെ. ശൈലജ സംസാരിച്ചു. രാജ്യത്തെ സംരക്ഷിക്കാൻ എന്ത്‌ വിലകൊടുത്തും നാട്‌ ഒന്നിച്ച്‌ ചേരുമെന്ന പ്രഖ്യാപനമാണ്‌ നൈറ്റ്‌ മാർച്ചെന്ന്‌ അവർ പറഞ്ഞു. രാജ്യത്ത്‌ ജനിച്ചുവളർന്ന എല്ലാവർക്കും മതപരിഗണനയില്ലാതെ അന്തസോടെ ജീവിക്കാനാവണമെന്നും കെ.കെ. ശൈലജ പറഞ്ഞു.

എം.സി. പവിത്രൻ, നഗരസഭ ചെയർമാൻ കെ.എം. ജമുനറാണി, എൽ.ഡി.എഫ്‌ നേതാക്കളായ കാരായി രാജൻ, സി.പി. ഷൈജൻ, സി.കെ. രമേശൻ, എം.എസ്‌. നിഷാദ്‌, കെ.കെ. ജയപ്രകാശൻ, വരക്കൂൽ പുരുഷു, ഒതയോത്ത്‌ രമേശൻ, കാരായി ചന്ദ്രശേഖരൻ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191387/citizenship-act-amendment)