---
title: "#Kannur |  കണ്ണൂരിൽ ഹോട്ടലിലെ മോഷണം; രണ്ടു പേർ പിടിയിൽ "
english_title: " theft in Hotel, Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191416/hotel-theft-in-kannur"
published_at: "2024-03-13T17:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f18ffde4c98_Picsart_24-03-13_17-01-01-143.jpg"
keywords: []
---

# #Kannur |  കണ്ണൂരിൽ ഹോട്ടലിലെ മോഷണം; രണ്ടു പേർ പിടിയിൽ 

> **Lead Summary:** **കണ്ണൂർ**: കണ്ണൂർ ബല്ലാർഡ് റോഡിലെ ഹോട്ടലിൽ മോഷണം നടത്തിയ രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വയനാട് തരിയോട് സ്വദേശി മുഹമ്മദ് ഫബിൻഷാദ് പി.എം , കണ്ണൂർ അഴീക്കൽ ചാൽ സ്വദേശി അനസ് പി.പി എന്നിവരാണ് പിടിയിലായത്.

## Article Content

**കണ്ണൂർ**: കണ്ണൂർ ബല്ലാർഡ് റോഡിലെ ഹോട്ടലിൽ മോഷണം നടത്തിയ രണ്ടുപേരെ കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. വയനാട് തരിയോട് സ്വദേശി മുഹമ്മദ് ഫബിൻഷാദ് പി.എം , കണ്ണൂർ അഴീക്കൽ ചാൽ സ്വദേശി അനസ് പി.പി എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ജനുവരി 23ന് കട അടച്ചതിന് ശേഷം ഷട്ടറിന്റെ പൂട്ട് മുറിച്ച് അകത്ത് കയറി കൗണ്ടറിലെ മേശ വലിപ്പിൽ സൂക്ഷിച്ച പണവും കൗണ്ടർ മേശക്ക് മുകളിലെ പണമടങ്ങിയ നാല് ഭണ്ഡാരപ്പെട്ടികളും ഹോട്ടലിനുള്ളിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറും മോഷ്ടിച്ച് കൊണ്ടുപോകുകയായിരുന്നു.

കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ എസ്.എച്ച്..ഒ സുഭാഷ് ബാബു, സബ് ഇൻസ്‌പെക്ടർമാരായ സവ്യസാചി, ഷമീൽ, അജയൻ, സി.പി.ഒ.മാരായ ധനേഷ്, നാസർ, റമീസ്, സനൂപ്, ഷിനോജ്, രാജേഷ്, ഉണ്ണികൃഷ്ണൻ, ജിജേഷ് തമ്പാൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191416/hotel-theft-in-kannur)