---
title: "#Aralam |  ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ പേപ്പർ ബാഗ് നിർമ്മാണ പരിശീലനത്തിന് തുടക്കമായി"
english_title: "Paper bag making training"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191417/paper-bag-making-training"
published_at: "2024-03-13T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1973042a9e_IMG-20240313-WA0027.jpg"
keywords: []
---

# #Aralam |  ആറളം പട്ടികവർഗ പുനരധിവാസ മേഖലയിൽ പേപ്പർ ബാഗ് നിർമ്മാണ പരിശീലനത്തിന് തുടക്കമായി

> **Lead Summary:** **ആറളം**: കുടുംബശ്രീ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഉന്നതി ഗുണഭോക്താക്കൾക്ക് പത്ത് ദിവസം നീണ്ടുനിൽക്കുന്ന പേപ്പർ ബാഗ് പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ആറളം ഫാം ബ്ലോക്ക്‌ 11 കക്കുവയിൽ വച്ച് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആറളം സി.ഡി.എസ് ചെയർപേഴ്സൺ സുമ ദിനേശന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ് നിർവഹിച്ചു. 

## Article Content

**ആറളം**: കുടുംബശ്രീ ആറളം പട്ടികവർഗ പ്രത്യേക പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ കീഴിൽ ഉന്നതി ഗുണഭോക്താക്കൾക്ക് പത്ത് ദിവസം നീണ്ടുനിൽക്കുന്ന പേപ്പർ ബാഗ് പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു. ആറളം ഫാം ബ്ലോക്ക്‌ 11 കക്കുവയിൽ വച്ച് നടക്കുന്ന പരിശീലന പരിപാടിയുടെ ഉദ്ഘാടനം ആറളം സി.ഡി.എസ് ചെയർപേഴ്സൺ സുമ ദിനേശന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി. രാജേഷ് നിർവഹിച്ചു. 

റൂഡ്സെറ്റ് ഇൻസ്റ്റിട്യൂടിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശീലന പരിപാടിയിൽ 35ഓളം കുടുംബശ്രീ പ്രവർത്തകരാണ് പങ്കെടുക്കുന്നത്. പരിപാടിയിൽ എം.എൻ.ആർ.ഇ.ജി.എസ് ആറളം ഗ്രാമപഞ്ചായത്ത് ആക്രെഡിറ്റഡ് എഞ്ചിനീയർ അഭിനവ്. എം, റൂഡ്സെറ്റ് സീനിയർ ഫാക്കൽറ്റി അഭിലാഷ് നാരായണൻ, റൂഡ്സെറ്റ് ഫാക്കൽറ്റി റോഷ്‌നി, ബ്ലോക്ക്‌ കോർഡിനേറ്റർ അപർണ ഉണ്ണികൃഷ്ണൻ, ഇരിട്ടി ബ്ലോക്ക്‌ പഞ്ചായത്ത്‌ ജോയിന്റ് ബി.ഡി.ഒ പി. ദിവാകരൻ, ആറളം പട്ടികവർഗ പ്രത്യേക പദ്ധതി കോർഡിനേറ്റർ പി. സനൂപ് എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191417/paper-bag-making-training)