---
title: "വന്യജീവി ശല്യം: അടക്കാത്തോട്ടിൽ സർവ്വകക്ഷിയോഗം ചേർന്നു"
english_title: "Adakkatthodu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191434/adakkatthodu"
published_at: "2024-03-13T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1b14d323b6_IMG-20240313-WA0003.jpg"
keywords: []
---

# വന്യജീവി ശല്യം: അടക്കാത്തോട്ടിൽ സർവ്വകക്ഷിയോഗം ചേർന്നു

> **Lead Summary:** **അടക്കാത്തോട്: **അടക്കാത്തോട്ടിലും പരിസരത്തും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇവയെ പ്രതിരോധിക്കുന്നതിൻ്റെ മാർഗങ്ങൾ പരിശോധിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കർഷക സംഘടനകളുടെയും യോഗം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ ചേർന്നു.

## Article Content

**അടക്കാത്തോട്: **അടക്കാത്തോട്ടിലും പരിസരത്തും കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഇവയെ പ്രതിരോധിക്കുന്നതിൻ്റെ മാർഗങ്ങൾ പരിശോധിക്കുന്നതിനായി വിവിധ രാഷ്ട്രീയ പാർട്ടികളുടെയും കർഷക സംഘടനകളുടെയും യോഗം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ അടയ്ക്കാത്തോട് ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ ചേർന്നു.

കടുവ - പുലി സാന്നിധ്യമുണ്ടായ പ്രദേശങ്ങളിൽ കാമറകൾ സ്ഥാപിക്കും, കാട് കയറിയ കൃഷിയിടങ്ങൾ കർഷകർ തെളിക്കണം, കാട്ടാനകളെ പ്രതിരോധിക്കാൻ തൂക്ക് വേലി നിർമ്മിക്കും. ജനപ്രതിനിധികൾ, മത മേലധ്യക്ഷന്മാർ, രാഷ്ട്രീയ പാർട്ടിനേതാക്കൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191434/adakkatthodu)