---
title: "#Sports |    "ബാല്യം അമൂല്യം": സ്പോർട്സ് കിറ്റ് വിതരണവും ബോധവത്കരണ ക്ലാസ്സും "
english_title: "Sports kit distribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191443/sports-kit-distribution"
published_at: "2024-03-13T20:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1b8b50973c_IMG_20240313_195813.jpg"
keywords: []
---

# #Sports |    "ബാല്യം അമൂല്യം": സ്പോർട്സ് കിറ്റ് വിതരണവും ബോധവത്കരണ ക്ലാസ്സും 

> **Lead Summary:** കണിച്ചാർ: ഡോ.പൽപ്പു മെമ്മോറിയൽ സ്കൂളിൽ ബാല്യം അമൂല്യം പദ്ധതിയുടെ ഭാഗമായി സ്പോർട്സ് കിറ്റ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. വിമുക്തിയുടെ ഭാഗമായുള്ള ബാല്യം -അമൂല്യം പദ്ധതിക്ക് പേരാവൂർ റെയിഞ്ചിൽ തെരെഞ്ഞെടുക്കപ്പെട്ട ഡോ: പൽപ്പു മെമ്മോറിയൽ യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ അസി. എക്സൈസ് ഇൻസ്പക്ടർ ഗ്രേഡ് എം.പി. സജീവൻ സ്പോർട്സ് ഉപകരണങ്ങൾ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ഇ.സി. ഷിജു അധ്യക്ഷത വഹിച്ചു.

## Article Content

കണിച്ചാർ: ഡോ.പൽപ്പു മെമ്മോറിയൽ സ്കൂളിൽ ബാല്യം അമൂല്യം പദ്ധതിയുടെ ഭാഗമായി സ്പോർട്സ് കിറ്റ് വിതരണവും ബോധവത്കരണ ക്ലാസും നടത്തി. വിമുക്തിയുടെ ഭാഗമായുള്ള ബാല്യം -അമൂല്യം പദ്ധതിക്ക് പേരാവൂർ റെയിഞ്ചിൽ തെരെഞ്ഞെടുക്കപ്പെട്ട ഡോ: പൽപ്പു മെമ്മോറിയൽ യു.പി. സ്കൂളിൽ നടന്ന ചടങ്ങിൽ അസി. എക്സൈസ് ഇൻസ്പക്ടർ ഗ്രേഡ് എം.പി. സജീവൻ സ്പോർട്സ് ഉപകരണങ്ങൾ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് ഇ.സി. ഷിജു അധ്യക്ഷത വഹിച്ചു.

പി.ടി.എ പ്രസിഡൻ്റ് ഇ.സി. ഷിജു , സീനിയർ അസിസ്റ്റൻ്റ് എൻ.വി. മായ, സ്കൂൾ ലീഡർ ആദിദേവ് ഷാജി എന്നിവർ ചേർന്ന് സ്പോർട്സ് കിറ്റ് ഏറ്റുവാങ്ങി. സിവിൽ എക്സൈസ് ഓഫിസർ പി.എസ്. ശിവദാസൻ ബോധവൽക്കരണ ക്ലാസ് കൈകാര്യം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് മായ എൻ.വി, സ്റ്റാഫ് സെക്രട്ടറി എം.സി. സരോജിനി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർമാരായ സി.എം. ജയിംസ്, സുനീഷ് കിള്ളിയോട്ട്, വനിത സിവിൽ എക്സൈസ് ഓഫിസർ കാവ്യ വാസു എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191443/sports-kit-distribution)