---
title: "പെൻഷൻകാർക്ക് കുടിശ്ശിക അനുവദിക്കാത്തതിൽ കെ.എസ്.എസ്.പി.എ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു"
english_title: "Ksspa "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191458/ksspa"
published_at: "2024-03-13T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1c67da5713_IMG-20240313-WA0012.jpg"
keywords: []
---

# പെൻഷൻകാർക്ക് കുടിശ്ശിക അനുവദിക്കാത്തതിൽ കെ.എസ്.എസ്.പി.എ താലൂക്ക് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു

> **Lead Summary:** **ഇരിട്ടി: **സർവീസ് പെൻഷൻകാർക്ക് ക്ഷാമാശ്വാസം കുടിശ്ശിക അനുവദിക്കാത്തതിൽ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഇരിട്ടി താലൂക്ക് ഓഫിസിനു മുൻപിൽ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.

## Article Content

**ഇരിട്ടി: **സർവീസ് പെൻഷൻകാർക്ക് ക്ഷാമാശ്വാസം കുടിശ്ശിക അനുവദിക്കാത്തതിൽ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) ഇരിട്ടി താലൂക്ക് ഓഫിസിനു മുൻപിൽ ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിച്ചു.

പ്രതിഷേധ യോഗം യു.ഡി.എഫ് പേരാവൂർ നിയോജകമണ്ഡലം ചെയർമാൻ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. സി.വി. കുഞ്ഞനന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. നാരായണൻ കോയിറ്റി, പി. ടി വർക്കി, മൈക്കിൾ മാസ്റ്റർ, ടി.ജി ഓമന, ദാവൂദ്, ദേവസ്യ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191458/ksspa)