---
title: "കാക്കത്തോട് തടയണയിൽ മലിന്ന്യം കുമിഞ്ഞു കൂടുന്നു"
english_title: "Waste "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191466/waste"
published_at: "2024-03-13T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1cd9490564_Screenshot_20240313-212653.png"
keywords: []
---

# കാക്കത്തോട് തടയണയിൽ മലിന്ന്യം കുമിഞ്ഞു കൂടുന്നു

> **Lead Summary:** **ഇരിട്ടി:** അയ്യൻകുന്ന് പഞ്ചായത്തിലെ കാക്കത്തോടിന് കുറുകെ സ്ഥാപിച്ച തടയണയിൽ മലിന്ന്യം കുന്നുകൂടുന്നു. തടയണയിൽ വെള്ളം സംഭരിച്ചതോടെ പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ എല്ലാം ജലോപരിതലത്തിൽ പൊന്തിക്കിടന്ന്‌ തോട് മലിനം ആയിരിക്കുകയാണ്. തടയണയിൽ വെള്ളം സംഭരിക്കുന്നതോടെ പ്രദേശത്തെ കിണറുകളിൽ അടക്കം ജലനിരപ്പ് ഉയരുകയും ജലസേചനം ഉൾപ്പെടെ സുഖമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മാലിന്യം കെട്ടിക്കിടക്കുന്നത് തോട്ടിലെ മീൻ ഉൾപ്പെടെയുള്ള ജൈവ സമ്പത്തിനെ ബാധിക്കുമെന്ന് പരിസര വാസികൾ പറയുന്നു.

## Article Content

**ഇരിട്ടി:** അയ്യൻകുന്ന് പഞ്ചായത്തിലെ കാക്കത്തോടിന് കുറുകെ സ്ഥാപിച്ച തടയണയിൽ മലിന്ന്യം കുന്നുകൂടുന്നു. തടയണയിൽ വെള്ളം സംഭരിച്ചതോടെ പദ്ധതിയുടെ വൃഷ്ടി പ്രദേശങ്ങളിൽ നിക്ഷേപിച്ചിരുന്ന മാലിന്യങ്ങൾ എല്ലാം ജലോപരിതലത്തിൽ പൊന്തിക്കിടന്ന്‌ തോട് മലിനം ആയിരിക്കുകയാണ്. തടയണയിൽ വെള്ളം സംഭരിക്കുന്നതോടെ പ്രദേശത്തെ കിണറുകളിൽ അടക്കം ജലനിരപ്പ് ഉയരുകയും ജലസേചനം ഉൾപ്പെടെ സുഖമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും മാലിന്യം കെട്ടിക്കിടക്കുന്നത് തോട്ടിലെ മീൻ ഉൾപ്പെടെയുള്ള ജൈവ സമ്പത്തിനെ ബാധിക്കുമെന്ന് പരിസര വാസികൾ പറയുന്നു.

കുളിക്കാനും അലക്കാനും ഉൾപ്പെടെ ഉപയോഗപ്പെടുത്തുന്ന ജലം തീർത്തും മലിനമായിരിക്കുകയാണ്. വീടുകളിളിൽ നിന്നും പ്ലാസ്റ്റിക് കവറുകളിലാക്കി എറിയുന്ന മാലിന്യം, കുട്ടികളുടെയും വലിയവരുടെയും ടൈപ്പറുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ അവശിഷ്ടങ്ങൾ ഇവയെല്ലാം കൊണ്ട് തോട് നിറഞ്ഞിരിക്കുകയാണ്.

ഹരിത കർമ്മ സേന വീടുകൾ തോറും എത്തി മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും പല വീടുകളിൽ നിന്നും ഇപ്പോഴും പൊതു സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതാണ് ഇത്തരം മലിനീകരണത്തിന് കാരണം. പഞ്ചായത്ത് ഇടപെട്ട് തോടിനോട് ചേർന്ന് താമസിക്കുന്ന കുടുംബങ്ങൾക്ക് ബോധവൽകരണം ഉൾപ്പെടെ തടയണയിൽ കുന്നുകൂടിയ മാലിന്യങ്ങൾ നീക്കാൻ നടപടി സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191466/waste)