---
title: "സാഗര്‍മിത്രകളെ നിയമിക്കുന്നു "
english_title: "Applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191491/applynow"
published_at: "2024-03-14T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f24056b3227_images.png"
keywords: []
---

# സാഗര്‍മിത്രകളെ നിയമിക്കുന്നു 

> **Lead Summary:** **തിരുവനന്തപുരം** : പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗര്‍മിത്ര പദ്ധതിയില്‍ സാഗര്‍മിത്രകളെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം, പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ്, വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം എന്നിവയുള്ള 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

## Article Content

**തിരുവനന്തപുരം** : പ്രധാനമന്ത്രി മത്സ്യസമ്പദ യോജന പദ്ധതിയുടെ കീഴില്‍ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗര്‍മിത്ര പദ്ധതിയില്‍ സാഗര്‍മിത്രകളെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം, പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള കഴിവ്, വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം എന്നിവയുള്ള 35 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.

മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് താമസിക്കുന്നവരാകണം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് 23ന് രാവിലെ 10.30ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഹാജരാകണം. ഫോണ്‍: 0497 2731081.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191491/applynow)