---
title: "പോഷണ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടത്തി "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191492/kannur"
published_at: "2024-03-14T05:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2420d53c0d_images_(3)_(13).jpeg"
keywords: []
---

# പോഷണ പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടത്തി 

> **Lead Summary:** **കണ്ണൂർ** :വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഐസിഡിഎസ് സെല്‍ മുഖേന നടത്തുന്ന പോക്ഷണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ** :വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഐസിഡിഎസ് സെല്‍ മുഖേന നടത്തുന്ന പോക്ഷണ പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു.

പോഷണ്‍ അഭിയാന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി പി അഭിജിത്ത്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ, ജില്ലാ ഐസിഡിഎസ് സെല്‍ പ്രോഗ്രാം ഓഫീസര്‍ സി എ ബിന്ദു, തദ്ദേശസ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി എം ജാന്‍സി, എം സി എച്ച് ഓഫീസര്‍ ടി ജി പ്രീത, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ വി അബ്ദുല്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്ക് സൗജന്യ എച്ച് ബി പരിശോധന ക്യാമ്പും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191492/kannur)