---
title: "പഠനോത്സവം നടത്തി"
english_title: "Thariyodu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191502/thariyodu"
published_at: "2024-03-14T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f256efb2d66_IMG-20240314-WA0000.jpg"
keywords: []
---

# പഠനോത്സവം നടത്തി

> **Lead Summary:**  **തരിയോട്**: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനോത്സവം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. യു.പി.വിഭാഗം കുട്ടികള്‍ വിവിധ വിഷയങ്ങളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

## Article Content

 **തരിയോട്**: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠനോത്സവം നടത്തി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. യു.പി.വിഭാഗം കുട്ടികള്‍ വിവിധ വിഷയങ്ങളില്‍ പഠന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിച്ചു.

പഠനപരിപോഷണ പരിപാടിയുടെ ഭാഗമായി തയ്യാറാക്കിയ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും നടന്നു. പി.ടി.എ. പ്രസിഡന്റ് കെ.എ. വിശ്വനാഥന്‍ അധ്യക്ഷനായ പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീം പാറക്കണ്ടി, സ്‌കൂള്‍ പ്രധാനാധ്യാപിക ഉഷ കുനിയില്‍, എം.പി.ടി.എ. സൂന നവീന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191502/thariyodu)