---
title: "ഷാജിയെ കോഴയില്‍ കുടുക്കി; മരണത്തിന് ഉത്തരവാദി എസ്.എഫ്ഐ; കെ.സുധാകരന്‍ "
english_title: "Ksudhakaran"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191560/ksudhakaran"
published_at: "2024-03-14T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f290100a68b_Screenshot_20240314-111815_WhatsApp.jpg"
keywords: []
---

# ഷാജിയെ കോഴയില്‍ കുടുക്കി; മരണത്തിന് ഉത്തരവാദി എസ്.എഫ്ഐ; കെ.സുധാകരന്‍ 

> **Lead Summary:** **തിരുവനന്തപുരം** : കേരള സര്‍വകലാശാല കലോല്‍സവത്തിലെ മാര്‍ഗംകളി വിധികര്‍ത്താവായിരുന്ന അധ്യാപകന്‍റെ മരണത്തിന് ഉത്തരവാദി എസ്.എഫ്.ഐ ആണെന്ന് കെ. സുധാകരന്‍. കേരളത്തില്‍ എസ്.എഫ്.ഐയുടെ കിരാത കൊലപാതകം തുടരുകയാണ്.

## Article Content

**തിരുവനന്തപുരം** : കേരള സര്‍വകലാശാല കലോല്‍സവത്തിലെ മാര്‍ഗംകളി വിധികര്‍ത്താവായിരുന്ന അധ്യാപകന്‍റെ മരണത്തിന് ഉത്തരവാദി എസ്.എഫ്.ഐ ആണെന്ന് കെ. സുധാകരന്‍. കേരളത്തില്‍ എസ്.എഫ്.ഐയുടെ കിരാത കൊലപാതകം തുടരുകയാണ്.

യൂണിവേഴ്സിറ്റി കലോല്‍സവത്തില്‍ മാര്‍ഗംകളിയില്‍ അവര്‍ പറഞ്ഞ ആളുകള്‍ക്ക് സമ്മാനം കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഷാജി വിസമ്മതിച്ചുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ തന്നോട് പറഞ്ഞുവെന്നും ഷാജിയെ കോഴയില്‍ കുടുക്കുകയായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. ഷാജിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191560/ksudhakaran)