---
title: "#Football |  ആനപ്പാറ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ്  "
english_title: "Football Tournament at St. George English Medium School"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191570/football-tournament-at-st-george-english-medium-school"
published_at: "2024-03-14T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f29788800bc_IMG-20240314-WA0009.jpg"
keywords: []
---

# #Football |  ആനപ്പാറ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ്  

> **Lead Summary:** **പുൽപ്പള്ളി: ** പുൽപ്പള്ളി ആനപ്പാറ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി. വിദ്യാർത്ഥികളിലെ കായികമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടി സ്കൂളിലെ നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഫുട്ബോൾ ടൂർണമെന്റ് നടത്തിയത്.

## Article Content

**പുൽപ്പള്ളി: ** പുൽപ്പള്ളി ആനപ്പാറ സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഫുട്ബോൾ ടൂർണമെന്റ് നടത്തി. വിദ്യാർത്ഥികളിലെ കായികമായ കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടി സ്കൂളിലെ നാലാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഫുട്ബോൾ ടൂർണമെന്റ് നടത്തിയത്.

അധ്യാപകരുടെ നേതൃത്വത്തിൽ നടത്തിയ ടൂർണമെന്റിൽ രണ്ട് ടീമുകൾ ഒന്നാം സ്ഥാനത്തോടെ ട്രോഫി നേടി. റോയി കൂരിവേലിയിൽ, എൽദോസ് കുടലിൽ പുത്തൻപുരയിലുമാണ് ടൂർണമെന്റിൽ വിജയികളായ ടീമുകൾക്ക് ട്രോഫി സ്പോൺസർ ചെയ്തത്.

ടൂർണമെന്റ് വിജയികൾക്ക് ഫാ. ഷിനോജ് കുന്നശ്ശേരിയിൽ സമ്മാനദാനം നടത്തി . സ്കൂൾ പ്രിൻസിപ്പൽ എം.കെ. സാലി, സ്കൂൾ മാനേജർ ഫാ. പി.സി. പൗലോസ്, പി.ടി.എ പ്രസിഡന്റ് ബിനോജ് വർഗീസ്, എം.പി.ടി.എ പ്രസിഡന്റ്‌ അനു ഷിജോ, മാനേജീരിയൽ സെക്രട്ടറി പി.വി. റോയി, അധ്യാപകരായ സിൽജ, വിജി പ്രീതി, നിഷ, ഷൈനി എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191570/football-tournament-at-st-george-english-medium-school)