---
title: "#P.Jayarajan |  നരേന്ദ്രമോദി ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കാൻ ശ്രമിക്കുന്നു: പി. ജയരാജൻ "
english_title: "Narendra Modi is trying to lead country to dictatorship"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191578/narendra-modi-is-trying-to-lead-country-to-dictatorship"
published_at: "2024-03-14T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f29d5c08893_IMG-20240314-WA0012.jpg"
keywords: []
---

# #P.Jayarajan |  നരേന്ദ്രമോദി ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കാൻ ശ്രമിക്കുന്നു: പി. ജയരാജൻ 

> **Lead Summary:** **പാനൂർ:** പ്രാധനമന്ത്രി നരേന്ദ്രമോഡി ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ആരോപിച്ചു. ചെണ്ടയാട് നിള്ളങ്ങലിൽ നടന്ന എൽ.ഡി.എഫ് തെരെഞ്ഞെടുപ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പാനൂർ:** പ്രാധനമന്ത്രി നരേന്ദ്രമോഡി ഏകാധിപത്യത്തിലേക്ക് രാജ്യത്തെ നയിക്കാൻ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ ആരോപിച്ചു. ചെണ്ടയാട് നിള്ളങ്ങലിൽ നടന്ന എൽ.ഡി.എഫ് തെരെഞ്ഞെടുപ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം ഭരിക്കുന്ന പ്രാധാനമന്ത്രി എല്ലാം ഒററയ്ക്ക് ചെയ്ത് രാജ്യത്തെ ഏകാധിപത്യത്തിലേക്ക് നയിക്കുകയാണെന്നും അതിൻ്റെ ഭാഗമായാണ് പാർലിമെൻ്റ് ഉദ്ഘാടനത്തിന് രാഷ്ടപതിയെപ്പോലും ക്ഷണിക്കാതെ മോദിയും സന്യാസിമാരെയും കൂട്ടി ഉദ്ഘാടനം ചെയ്തതും അമ്പലസ്ഥാനികൾ ചെയ്യേണ്ട രാമക്ഷേത്രം നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതും രാജ്യത്ത് മോദിമയം ഉണ്ടാക്കുകയാണെന്നും ഇത് വളരെ ഗൗരവമുള്ള കാര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ആർ.ജെ.ഡി നേതാവ് കെ.പി. ചന്ദ്രൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. കെ. രാജൻ അദ്ധ്യക്ഷനായി. എം. സുകുമാരൻ, എൻ. അനിൽകുമാർ, എൻ.സി.പി നേതാവ് മുകുന്ദൻ മാസ്റ്റർ, കെ.പി. നന്ദനൻ, സി.പി.ഐ.എം പുത്തൂർ ലോക്കൽ സെക്രട്ടറി പ്രജീഷ് പൊന്നത്ത് എന്നിവർ സംസാരിച്ചു.

പ്രജീഷ് പൊന്നത്ത് കൺവീനറും കെ. രാജൻ ചെയർമാനുമായി 151 അംഗ കമ്മിറ്റി രൂപീകരിച്ചു. തുടർന്ന് നടന്ന സി.എ.എ വിരുദ്ധ പ്രകടനവും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191578/narendra-modi-is-trying-to-lead-country-to-dictatorship)