---
title: "#Agricultural |    "സുരക്ഷിത ഭക്ഷണത്തിന് കാർഷിക വികസനം": മഞ്ഞൾ ഗ്രാമം പദ്ധതിയുമായി വാർഡ് മെമ്പർ "
english_title: "Agricultural Development for Food Security"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191592/agricultural-development-for-food-security"
published_at: "2024-03-14T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2a53839523_IMG-20240314-WA0011.jpg"
keywords: []
---

# #Agricultural |    "സുരക്ഷിത ഭക്ഷണത്തിന് കാർഷിക വികസനം": മഞ്ഞൾ ഗ്രാമം പദ്ധതിയുമായി വാർഡ് മെമ്പർ 

> **Lead Summary:** > **പാനൂർ:** റോഡ് വികസനത്തോടൊപ്പം "സുരക്ഷിത ഭക്ഷണത്തിന് കാർഷിക വികസനം" എന്ന ആശയവുമായി കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 12ാം വാർഡ് മെമ്പർ ഫൈസൽ കണ്ണങ്കോട്. വാർഡിൽ നടക്കുന്ന കോൺക്രീറ്റ് റോഡ് ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് തൻ്റെ ആശയം അദ്ദേഹം മുന്നോട്ട് വെച്ചത്. 'മഞ്ഞൾ ഗ്രാമം' പദ്ധതി പ്രകാരം വാർഡിലെ കർഷകർ കൃഷിചെയ്ത് വിളവെടുത്ത ഭാരതീയ സുഗന്ധവിള കേന്ദ്രത്തിൻ്റെ പ്രഗതി ഇനത്തിൽപ്പെട്ട 200 കിലോയിലധികം മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു.

## Article Content

> **പാനൂർ:** റോഡ് വികസനത്തോടൊപ്പം "സുരക്ഷിത ഭക്ഷണത്തിന് കാർഷിക വികസനം" എന്ന ആശയവുമായി കുന്നോത്ത്പറമ്പ് ഗ്രാമപഞ്ചായത്ത് 12ാം വാർഡ് മെമ്പർ ഫൈസൽ കണ്ണങ്കോട്. വാർഡിൽ നടക്കുന്ന കോൺക്രീറ്റ് റോഡ് ഉദ്ഘാടന ചടങ്ങിൽ വെച്ചാണ് തൻ്റെ ആശയം അദ്ദേഹം മുന്നോട്ട് വെച്ചത്. 'മഞ്ഞൾ ഗ്രാമം' പദ്ധതി പ്രകാരം വാർഡിലെ കർഷകർ കൃഷിചെയ്ത് വിളവെടുത്ത ഭാരതീയ സുഗന്ധവിള കേന്ദ്രത്തിൻ്റെ പ്രഗതി ഇനത്തിൽപ്പെട്ട 200 കിലോയിലധികം മഞ്ഞൾ വിത്തുകൾ വിതരണം ചെയ്തു.

പുത്തൂർ-പാലക്കണ്ടി മഠത്തിൽതാഴെ കോൺക്രീറ്റ് റോഡ് ഉദ്ഘാടനം കുന്നോത്ത്പറമ്പ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റ് കെ. ലത ഉദ്ഘാടനം ചെയ്തു. മഞ്ഞൾ ഗ്രാമം പദ്ധതിയുടെ ഭാഗമായുള്ള മഞ്ഞൾ വിതരണം കുന്നോത്ത്പറമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. അനിൽ കുമാർ നിർവഹിച്ചു. ഫൈസൽ കണ്ണങ്കോട് അധ്യക്ഷത വഹിച്ചു.

കണ്ടോത്ത് അബ്ദുള്ള, സി.കെ. കുഞിക്കണ്ണൻ, ടി.കെ. നാണു, അബ്ദുള്ള മഠത്തിൽ, വത്സൻ കിഴക്കയിൽ, റസാഖ് പൂതങ്കോട്, നസീർ കൊല്ലൻ്റവിട, ശ്രീജിത്ത് ബാബു, ഇസ്മായിൽ, ടി.കെ. ഉസ്മാൻ ഹാജി, പി.കെ. മോഹൻദാസ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 4,50000 രൂപ ചിലവഴിച്ചാണ് 120 മീറ്റർ റോഡ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തിയാക്കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191592/agricultural-development-for-food-security)