---
title: "#Accident  | ബസില്‍ ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു "
english_title: "Bike Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191595/bike-accident"
published_at: "2024-03-14T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2a6a99b209_Screenshot_2024-03-14-12-55-03-93_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Accident  | ബസില്‍ ബൈക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു 

> **Lead Summary:** **തൃശൂര്‍:** പഴയന്നൂരില്‍ ബസില്‍ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ പഴയന്നൂര്‍ പറക്കുളത്തായിരുന്നു അപകടം. വെള്ളാറുകുളം നെയ്തുകുളങ്ങര വീട്ടില്‍ ശരത് കുമാര്‍ ആണ് മരിച്ചത്. വെല്‍ഡിംങ് വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയാണ്.

## Article Content

**തൃശൂര്‍:** പഴയന്നൂരില്‍ ബസില്‍ ബൈക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. വ്യാഴാഴ്ച രാവിലെ ഏഴരയോടെ പഴയന്നൂര്‍ പറക്കുളത്തായിരുന്നു അപകടം. വെള്ളാറുകുളം നെയ്തുകുളങ്ങര വീട്ടില്‍ ശരത് കുമാര്‍ ആണ് മരിച്ചത്. വെല്‍ഡിംങ് വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയാണ്.

  പഴയന്നൂരിലേക്ക് വരികയായിരുന്ന ബസില്‍ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പഴയന്നൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191595/bike-accident)