---
title: "#Taliparamp  |  തളിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് തൂണിലിടിച്ച് അപകടം "
english_title: "The car lost control and hit an electric pole in Taliparamp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191632/the-car-lost-control-and-hit-an-electric-pole-in-taliparamp"
published_at: "2024-03-14T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2c3a79b682_IMG-20240314-WA0021(1).jpg"
keywords: []
---

# #Taliparamp  |  തളിപ്പറമ്പിൽ കാർ നിയന്ത്രണം വിട്ട് ഇലക്ട്രിക് തൂണിലിടിച്ച് അപകടം 

> **Lead Summary:** **തളിപ്പറമ്പ്: ** ചെനയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് തട്ടുകടയും വ്യാപാര സ്ഥാപനവും ഇലക്ട്രിക്ക് തൂണും തകർന്നു. കാറോടിച്ച ചപ്പാരപ്പടവ് സ്വദേശി റഫീഖ് പരിക്കേൽകാതെ രക്ഷപ്പെട്ടു. തളിപ്പറമ്പിൽ നിന്നും ചപ്പാരപ്പടവിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

## Article Content

**തളിപ്പറമ്പ്: ** ചെനയന്നൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് തട്ടുകടയും വ്യാപാര സ്ഥാപനവും ഇലക്ട്രിക്ക് തൂണും തകർന്നു. കാറോടിച്ച ചപ്പാരപ്പടവ് സ്വദേശി റഫീഖ് പരിക്കേൽകാതെ രക്ഷപ്പെട്ടു. തളിപ്പറമ്പിൽ നിന്നും ചപ്പാരപ്പടവിലേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്.

ചെനയന്നൂരിലെ കെ. ഷംസുദ്ദീൻ്റെ തട്ടുകട പൂർണ്ണമായും കെ. ആലിയുടെ അനാധിക്കട ഭാഗികമായും തകർന്നു. ഇലക്ട്രിക്ക് തൂണ് തകർത്ത് കടകളിൽ ഇടിച്ചാണ് നിന്നത്. തളിപ്പറമ്പ് ട്രാഫിക്ക് എസ്.ഐ കെ. രഘുനാഥിൻ്റെ നേതൃത്വത്തിൽ പൊലിസ് സംഘം സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191632/the-car-lost-control-and-hit-an-electric-pole-in-taliparamp)