---
title: "#kuthuparamba | ക്യാമ്പസുകളിൽ വോട്ട് അഭ്യർത്ഥനയുമായി യുഡിഎഫ്  സ്ഥാനാർത്ഥി ഷാഫി പറമ്പിൽ"
english_title: "kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191651/kuthuparamba"
published_at: "2024-03-14T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2d86822cd2_WhatsApp_Image_2024-03-14_at_1.33.42_PM.jpeg"
keywords: []
---

# #kuthuparamba | ക്യാമ്പസുകളിൽ വോട്ട് അഭ്യർത്ഥനയുമായി യുഡിഎഫ്  സ്ഥാനാർത്ഥി ഷാഫി പറമ്പിൽ

> **Lead Summary:** ** കൂത്തുപറമ്പ: **ക്യാമ്പസുകളിൽ വോട്ട് അഭ്യർത്ഥനയുമായി യുഡിഎഫ് വടകര മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. കൂത്തുപറമ്പ് നിർമലഗിരി കോളേജ്, കല്ലിക്കണ്ടി എൻ എ എം കോളേജ് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. വടകരയുടെ യുവത്വം യുഡിഎഫിനൊപ്പം എന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് വടകര മണ്ഡലം സ്ഥാനാർത്ഥിയായ ശേഷം ആദ്യമായി നിർമ്മലഗിരി കോളേജ് ക്യാമ്പസിൽ എത്തിയ ഷാഫി പറമ്പിലിന് ആവേശകരമായ സ്വീകരണമാണ് കെഎസ്‌യു പ്രവർത്തകർ ഒരുക്കിയത്.

## Article Content

** കൂത്തുപറമ്പ: **ക്യാമ്പസുകളിൽ വോട്ട് അഭ്യർത്ഥനയുമായി യുഡിഎഫ് വടകര മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. കൂത്തുപറമ്പ് നിർമലഗിരി കോളേജ്, കല്ലിക്കണ്ടി എൻ എ എം കോളേജ് എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്. വടകരയുടെ യുവത്വം യുഡിഎഫിനൊപ്പം എന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് വടകര മണ്ഡലം സ്ഥാനാർത്ഥിയായ ശേഷം ആദ്യമായി നിർമ്മലഗിരി കോളേജ് ക്യാമ്പസിൽ എത്തിയ ഷാഫി പറമ്പിലിന് ആവേശകരമായ സ്വീകരണമാണ് കെഎസ്‌യു പ്രവർത്തകർ ഒരുക്കിയത്.

ക്ലാസ് മുറികളിൽ നേരിട്ട് എത്തി ഷാഫി പറമ്പിൽ വോട്ടഭ്യർത്ഥിച്ചു. ഒപ്പം കുശലം പറച്ചിലും സെൽഫി എടുക്കലും ഒക്കെയായി വിദ്യാർത്ഥികളും കൂടെ കൂടിയപ്പോൾ സ്ഥാനാർത്ഥിപര്യടനം ആവേശകരമായി.വോട്ടർമാരിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും വടകരയുടെ യുവത്വം യുഡിഎഫിന്റെ ഒപ്പം ആണെന്നും പുതിയ ജനറേഷൻ ആഗ്രഹിക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങൾ വടകരയിൽ ഉറപ്പുവരുത്തുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

നിർമ്മലഗിരി  കോളേജിൽ  നടന്ന പര്യടനത്തിനുശേഷം  മാധ്യമപ്രവർത്തകരോട്  സംസാരിക്കുകയായിരുന്നു ഷാഫി  പറമ്പിൽ   കല്ലിക്കണ്ടി  എൻ  എ  എം കോളേജിലെ  പര്യടനത്തിനു ശേഷമാണ് യുഡിഎഫ്  സ്ഥാനാർത്ഥി  നിർമ്മലഗിരി  കോളേജിൽ  എത്തിയത്.  യുഡിഎഫ്  നേതാക്കളായ  പാറക്കൽ  അബ്ദുല്ല,       വി സുരേന്ദ്രൻ,പൊട്ടൻകണ്ടി അബ്ദുള്ള ,പി കെ സതീശൻ, കെ പി സാജു, റിജിൽ മാക്കുറ്റി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് വിജിൽ മോഹൻ, റോബർട്ട് വെള്ളാമ്പള്ളി. നിർമലഗിരി കോളേജ് യൂണിയൻ ചെയർമാൻ അഖില ഫാത്തിമ ,ആദർശ് മാങ്ങാട്ടിടം, രാജേഷ് കീഴരിയൂർ, സന്തോഷ് കണ്ണമ്പള്ളി, മുഹമ്മദ് കാട്ടൂർ, കെ ലോഹിതാക്ഷൻ, രജനീഷ് കക്കോത്ത്, എന്നിവരും സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191651/kuthuparamba)