---
title: "#School |  സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ പഠനോത്സവം നടത്തി"
english_title: "St. Sebastian's UP School conducted a learning festival "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191654/st-sebastians-up-school-conducted-a-learning-festival"
published_at: "2024-03-14T16:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2daceda042_IMG-20240314-WA0022.jpg"
keywords: []
---

# #School |  സെൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിൽ പഠനോത്സവം നടത്തി

> **Lead Summary:** **കൊമ്മയോട്**: സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ 2023 24 അധ്യയന വർഷത്തെ പഠനോത്സവം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ തോമസ് പൈനാടത്ത് പഠന ഉൽപ്പന്നങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ബിജുമോൻ വി.എം. അധ്യക്ഷനായിരുന്നു.

## Article Content

**കൊമ്മയോട്**: സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ 2023 24 അധ്യയന വർഷത്തെ പഠനോത്സവം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ തോമസ് പൈനാടത്ത് പഠന ഉൽപ്പന്നങ്ങളുടെ പ്രദർശനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ ബിജുമോൻ വി.എം. അധ്യക്ഷനായിരുന്നു.

പി.ടി.എ പ്രസിഡണ്ട് ജിതേഷ് കൊച്ചുനിരവത്ത് പഠന മികവുകൾ പ്രകാശനം ചെയ്തു. അധ്യാപക പ്രതിനിധികളായ സെബാസ്റ്റ്യൻ പി.സി, അൽഫോൻസ ജോർജ്, ബീന ജോസഫ്, സ്കൂൾ ലീഡർ കെവിൻ പ്രിൻസ് എന്നിവർ സംസാരിച്ചു. കുട്ടികളുടെ പഠന പ്രവർത്തനങ്ങളും പ്രദർശനങ്ങളും നടത്തപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191654/st-sebastians-up-school-conducted-a-learning-festival)