---
title: "#P.N.Shaji | കോഴ ആരോപണം: നൃത്താധ്യാപകന്‍ പി.എന്‍. ഷാജിയുടെ സംസ്കാരം വെള്ളിയാഴ്ച "
english_title: "Dance teacher P.N. Shaji's funeral is on Friday P.N.Shaji"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191657/dance-teacher-pn-shajis-funeral-is-on-friday-pnshaji"
published_at: "2024-03-14T17:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2e20fa7a83_Screenshot_2024-03-14-17-09-32-81_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #P.N.Shaji | കോഴ ആരോപണം: നൃത്താധ്യാപകന്‍ പി.എന്‍. ഷാജിയുടെ സംസ്കാരം വെള്ളിയാഴ്ച 

> **Lead Summary:** **കണ്ണൂർ** : കേരളാസര്‍വകാലാശാല യൂനിയന്‍ കലോത്‌സവ വിധിനിര്‍ണയത്തില്‍ കോഴ ആരോപണം നേരിട്ട മനോവിഷമത്താല്‍ ജീവനൊടുക്കിയ താഴെചൊവ്വ സൗത്ത് റെയില്‍വെസ്‌റ്റേഷനു സമീപം സദാനന്ദാലയത്തില്‍ നൃത്താധ്യാപകന്‍ പി.എന്‍ ഷാജിയുടെ സംസ്‌കാര ചടങ്ങുകള്‍ വെളളിയാഴ്ച്ചത്തേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു. 

## Article Content

**കണ്ണൂർ** : കേരളാസര്‍വകാലാശാല യൂനിയന്‍ കലോത്‌സവ വിധിനിര്‍ണയത്തില്‍ കോഴ ആരോപണം നേരിട്ട മനോവിഷമത്താല്‍ ജീവനൊടുക്കിയ താഴെചൊവ്വ സൗത്ത് റെയില്‍വെസ്‌റ്റേഷനു സമീപം സദാനന്ദാലയത്തില്‍ നൃത്താധ്യാപകന്‍ പി.എന്‍ ഷാജിയുടെ സംസ്‌കാര ചടങ്ങുകള്‍ വെളളിയാഴ്ച്ചത്തേക്ക് മാറ്റിയതായി ബന്ധുക്കൾ അറിയിച്ചു. 

വെളളിയാഴ്ച്ച രാവിലെ എട്ടിന് വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം പത്തുമണിക്ക് പയ്യാമ്പലത്ത് മൃതദേഹം സംസ്‌കരിക്കും. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം മൃതദേഹം താണയിലെ ധനലക്ഷ്മി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച്ച വൈകുന്നേരം 6.45നാണ് ഷാജിയെ വീട്ടില്‍ വിഷം ഉളളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

കലോത്‌സവത്തിനിടെ കോഴ ആരോപണമുന്നയിച്ച് തടഞ്ഞുവെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരും സംഘാടക സമിതിയും ഷാജിയെ അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയിരുന്നെന്ന് അമ്മ പൂത്തട്ട ലളിതയും സഹോദരന്‍ അനില്‍കുമാറും ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191657/dance-teacher-pn-shajis-funeral-is-on-friday-pnshaji)