---
title: "വൈദ്യുതി പ്രതിസന്ധി; ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചു"
english_title: "High power committee "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191676/high-power-committee"
published_at: "2024-03-14T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3041e20b62_n5915898321710424915360c125eed6f82164dd0474a589bb96255687730cf70d9987dc440b8b801820cd4b.jpg"
keywords: []
---

# വൈദ്യുതി പ്രതിസന്ധി; ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ക്കായി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപവര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. 

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹാരത്തിന് തുടര്‍ ചര്‍ച്ചകള്‍ക്കായി ഹൈപവര്‍ കമ്മിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഹൈപവര്‍ കമ്മിറ്റിയാണ് രൂപീകരിച്ചത്. 

വിവിധ സ‍ർക്കാ‍ർ വകുപ്പുകള്‍ കെഎസ്‌ഇബിക്ക് നല്‍കാനുള്ള കുടിശിക സംബന്ധിച്ച്‌ ചർച്ച ചെയ്ത് തീരുമാനമെടുക്കാനും ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തി. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച്‌ ചേർത്ത യോഗത്തിലാണ് തീരുമാനം. 

അതേസമയം സംസ്ഥാനത്തെ വൈദ്യുത ഉപയോഗം വീണ്ടും കുത്തനെ കൂടുകയാണ്. ഇന്നലെ 5066 മെഗാവാട്ട് വൈദ്യുതിയാണ് ആവശ്യമായത്. തുടർച്ചായായ മൂന്നാം ദിവസവും പ്രതിദിന വൈദ്യുത ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191676/high-power-committee)