---
title: "ഹരിത സദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു"
english_title: "Project "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191690/project"
published_at: "2024-03-14T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f30c4ebc85f_IMG-20240314-WA0010.jpg"
keywords: []
---

# ഹരിത സദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു

> **Lead Summary:** > **ഇരിട്ടി: **ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ പാത്രങ്ങളുടെയും ഗ്ലാസുകളുടെയും ഉപയോഗം നഗരസഭയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുന്നതിനും ഹരിത ചട്ടങ്ങൾ പൂർണ്ണമായി പാലിച്ച് കൊണ്ട് പരിപാടികൾ നടത്തുന്നതിനും വേണ്ടി ഇരിട്ടി നഗരസഭ ആവിഷ്ക്കരിച്ച "ഹരിത സദ്യ പദ്ധതി" ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ചൂടുള്ള ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും മറ്റും പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പ്ലേറ്റുകളിലും ഗ്ലാസുകളിലും ഭക്ഷിക്കുന്നതിലൂടെ ഉണ്ടാവുന്ന ഉദര രോഗങ്ങളും കാൻസർ ഉൾപ്പെടെയുള്ള തടയുകയാണ് പദ്ധതി ലഷ്യമിടുന്നത്..

## Article Content

> **ഇരിട്ടി: **ഒറ്റത്തവണ ഉപയോഗിക്കുന്ന ഡിസ്പോസിബിൾ പാത്രങ്ങളുടെയും ഗ്ലാസുകളുടെയും ഉപയോഗം നഗരസഭയിൽ നിന്നും പൂർണ്ണമായി ഒഴിവാക്കുന്നതിനും ഹരിത ചട്ടങ്ങൾ പൂർണ്ണമായി പാലിച്ച് കൊണ്ട് പരിപാടികൾ നടത്തുന്നതിനും വേണ്ടി ഇരിട്ടി നഗരസഭ ആവിഷ്ക്കരിച്ച "ഹരിത സദ്യ പദ്ധതി" ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. ചൂടുള്ള ഭക്ഷണപദാർത്ഥങ്ങളും പാനീയങ്ങളും മറ്റും പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പ്ലേറ്റുകളിലും ഗ്ലാസുകളിലും ഭക്ഷിക്കുന്നതിലൂടെ ഉണ്ടാവുന്ന ഉദര രോഗങ്ങളും കാൻസർ ഉൾപ്പെടെയുള്ള തടയുകയാണ് പദ്ധതി ലഷ്യമിടുന്നത്..

മാലിന്യങ്ങൾ പൊതുവിടങ്ങളിൽ ഉപേക്ഷിക്കുന്നതിലൂടെ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പുർണ്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി കൂടിയാണ് നഗരസഭ ഇത്തരത്തിൽ ഒരു പദ്ധതി ആസൂത്രണം ചെയ്തത് . ആവശ്യക്കാർക്ക് പാത്രങ്ങളും ഗ്ലാസ്സുകളും കുടുംബശ്രീ യൂണിറ്റുകളുടെ സഹായത്തോടെ അതാത് സ്ഥലങ്ങളിൽ എത്തിച്ചു നൽകുകയും ഉപയോഗശേഷം തിരിച്ചെടുത്ത് കഴുകി സൂക്ഷിക്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.

ഉത്ഘാടന പരിപാടിയിൽ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ കെ. സോയ, കൗൺസിലർമാരായ വി. പുഷ്പ, സമിർ പുന്നാട്, ഫാത്തിമ, ഷരീഫ, ജയലക്ഷ്മി സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ, ക്ലിൻ സിറ്റി മാനേജർ കെ.വി. രാജിവൻ,  ഹെൽത്ത് ഇൻസ്പെക്ടർ പത്മരാജൻ, സിഡിഎസ് ചെയർപേഴ്സൺ കെ. നിധിന എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191690/project)