---
title: "ശാന്തിഗിരി ജനതയുടെ ഏക പ്രതീക്ഷയായിരുന്ന കെഎസ്ആർടിസി ബസ് നിർത്തലാക്കിയതിൽ പ്രതിഷേധവുമായി നാട്ടുകാർ"
english_title: "Ksrtc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191706/ksrtc"
published_at: "2024-03-14T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f319579dd5c_PicsArt_03-14-08.55.08.jpg"
keywords: []
---

# ശാന്തിഗിരി ജനതയുടെ ഏക പ്രതീക്ഷയായിരുന്ന കെഎസ്ആർടിസി ബസ് നിർത്തലാക്കിയതിൽ പ്രതിഷേധവുമായി നാട്ടുകാർ

> **Lead Summary:** **കേളകം:** വിനോദസഞ്ചാരകേന്ദ്രമായ ശാന്തിഗിരിയിൽ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് നഷ്ടത്തിലാണെന്ന് കാരണം പറഞ്ഞാണ് അധികൃതർ നിർത്തലാക്കിയത്.

## Article Content

**കേളകം:** വിനോദസഞ്ചാരകേന്ദ്രമായ ശാന്തിഗിരിയിൽ നിന്നും രാവിലെ ആറ് മണിക്ക് പുറപ്പെടുന്ന ശാന്തിഗിരി -ഇരിട്ടി -മാനന്തവാടി കെഎസ്ആർടിസി ബസ് നഷ്ടത്തിലാണെന്ന് കാരണം പറഞ്ഞാണ് അധികൃതർ നിർത്തലാക്കിയത്.

നിർത്തലാക്കിയ കെഎസ്ആർടിസി ബസ് ഉടൻ പുനരാരംഭിക്കണം എന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു. പ്രദേശത്തുനിന്നും ജോലി ആവശ്യാർഥവും, വിദ്യാർത്ഥികളും ജീവനക്കാരും ദീർഘദൂര തൊഴിലാളികളും ഉൾപ്പെടെ ആളുകൾ സഞ്ചരിക്കുന്ന ബസ് ആയിരുന്നു നിർത്തലാക്കിയത്.

നിർത്തലാക്കിയതിൻ്റെ തൊട്ടു തലേ ദിവസം 10,500 രൂപ കലക്ഷൻ ഉണ്ടായിരുന്ന ബസ് നിർത്തലാക്കിയത് കടുത്ത അവഗണന ആണെന്ന് നാട്ടുകാർ പറഞ്ഞു. അടിയന്തരമായി ബസ് പുനരാരംഭിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുവാനാണ് നാട്ടുകാരുടെ തീരുമാനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191706/ksrtc)