---
title: "പോക്സോ കേസ് പ്രതിക്ക് 60 വർഷം തടവ് വിധിച്ച് കോടതി"
english_title: "Court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191717/court"
published_at: "2024-03-14T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f32869672a9_n5904057561710089967189e6cc6c46f47d6e131a6502dc4bf20d4b7567207114726e98bc3c1668a32ae7df.jpg"
keywords: []
---

# പോക്സോ കേസ് പ്രതിക്ക് 60 വർഷം തടവ് വിധിച്ച് കോടതി

> **Lead Summary:** **ഉളിക്കൽ: **പോക്സോ കേസ് പ്രതിക്ക് 60 വർഷം തടവും160000 രൂപ പിഴയും വിധിച്ച് മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ് 2020 ൽ ഉളിക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി അബ്ദുൾ കരീമിന് ജഡ്ജ് അനീറ്റ ജോസഫ് ശിക്ഷ വിധിച്ചത്.

## Article Content

**ഉളിക്കൽ: **പോക്സോ കേസ് പ്രതിക്ക് 60 വർഷം തടവും160000 രൂപ പിഴയും വിധിച്ച് മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ് 2020 ൽ ഉളിക്കൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി അബ്ദുൾ കരീമിന് ജഡ്ജ് അനീറ്റ ജോസഫ് ശിക്ഷ വിധിച്ചത്.

പിഴ തുകയിൽ 130000 രൂപ ഇരക്ക് നഷ്ടപരിഹാരം ആയി നൽകാനും കോടതി നിർദേശിച്ചു. ഉളിക്കൽ സ്റ്റേഷൻ എസ്ഐ ടി.ആർ. ശ്യാമയാണ് കേസന്വേഷണം നടത്തി കുറ്റപത്രവും സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി.വി. ഷീന ഹാജരായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191717/court)