---
title: "ഇലക്ടല്‍ ബോണ്ട് കേസ് ; സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി"
english_title: " Supreme-court "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191725/supreme-court"
published_at: "2024-03-14T22:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f330d42852e_n5916477401710436482354bcdfcfcd79dc08cc62c1d98249858b8c432545da9c3ebf2e8a703d8d737c3168.jpg"
keywords: []
---

# ഇലക്ടല്‍ ബോണ്ട് കേസ് ; സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി

> **Lead Summary:** **ന്യൂഡല്‍ഹി: **ഇലക്ടല്‍ ബോണ്ട് കേസില്‍ വിധിയില്‍ പരിഷ്ക്കരണം വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. നാളെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അപേക്ഷ പരിഗണിക്കും. 

## Article Content

**ന്യൂഡല്‍ഹി: **ഇലക്ടല്‍ ബോണ്ട് കേസില്‍ വിധിയില്‍ പരിഷ്ക്കരണം വേണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കി. നാളെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് അപേക്ഷ പരിഗണിക്കും. 

എന്നാല്‍ പുതിയ നീക്കത്തില്‍ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. ഇലക്ടല്‍ ബോണ്ടില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാതെയിരിക്കാനുള്ള നീക്കമാണെന്ന് പ്രശാന്ത് ഭൂഷണ്‍ വിമര്‍ശിച്ചു. 

ഇലക്ടല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ടതിന് പിന്നാലെയാണ് പുതിയ നീക്കവും ഉണ്ടായിരിക്കുന്നത്.

സുപ്രീംകോടതി നിര്‍ദേശപ്രകാരം എസ്ബിഐ കൈമാറിയ തെരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ബോണ്ടുകളുടേയും സ്വീകരിച്ച പാര്‍ട്ടികളുടേയും വിവരങ്ങളാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191725/supreme-court)