---
title: "ക്യാമ്പസുകൾ കലാപ ഭൂമികളാക്കരുത് : അമ്മമാർ"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191735/wayanad"
published_at: "2024-03-15T05:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f392fa2d97d_IMG-20240315-WA0000.jpg"
keywords: []
---

# ക്യാമ്പസുകൾ കലാപ ഭൂമികളാക്കരുത് : അമ്മമാർ

> **Lead Summary:** > വയനാട്: കേരളത്തിലെ കോളജ് ക്യാമ്പസുകളിൽ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ആവർത്തിക്കപ്പെടാതിരിക്കാൻ അമ്മ കൂട്ടായ്മ ആരംഭിക്കുന്ന " കലാശാലകൾ കലാപ ശാലകളാക്കരുത് " എന്ന പ്രചരണ പരിപാടി പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയുടെ കവാടത്തിനു മുന്നിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു .

## Article Content

> വയനാട്: കേരളത്തിലെ കോളജ് ക്യാമ്പസുകളിൽ തുടരെത്തുടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ആവർത്തിക്കപ്പെടാതിരിക്കാൻ അമ്മ കൂട്ടായ്മ ആരംഭിക്കുന്ന " കലാശാലകൾ കലാപ ശാലകളാക്കരുത് " എന്ന പ്രചരണ പരിപാടി പൂക്കോട് വെറ്റിനറി യൂണിവേഴ്സിറ്റിയുടെ കവാടത്തിനു മുന്നിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു .

മൃഗീയമായ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട സിദ്ധാർത്ഥിൻ്റെ അച്ഛനുമമ്മയും ( ജയരാജ്, ഷീബ ) ചേർന്ന് ഓൺലൈനായി അമ്മമാരുടെ ധർണ ഉദ്ഘാടനം ചെയ്തു. സിദ്ധാർത്ഥിൻ്റെ സഹപാഠികളോ അച്ഛനമ്മമാരോ അധ്യാപകരോ ആരും തന്നെ അവരെ വിളിച്ച് ഒരു ആശ്വാസവാക്ക് പറയുക പോലും ചെയ്തില്ല എന്നത് അവരെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു.എന്ന് അവർ വേദനയോടെ പറഞ്ഞു.

ഇത്തരമൊരു പീഡനം നടന്നിട്ട് ഹോസ്റ്റലിലെ ഒരു കുട്ടി പോലും അതിനെതിരെ പ്രതികരിക്കുകയോ സാക്ഷിപറയുകയോ ചെയ്തില്ല എന്നത് ഞങ്ങൾ അമ്മമാരും ഞെട്ടലോടെയാണ് മനസിലാക്കുന്നത്. ഇനിയും സിദ്ധാർത്ഥുമാർ ആവർത്തിക്കപ്പെടാതിരിക്കാനും ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷം നിലനിർത്താനുമുള്ള സംവിധാനം വേണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. അമ്മ കൂട്ടായ്മയുടെ കോ-ഓർഡിനേറ്റർ പ്രൊഫ. കുസുമം ജോസഫ് അധ്യക്ഷത വഹിച്ചു.

നെജു ഇസ്മയിൽ, സുലോചന രാമകൃഷ്ണൻ, ജ്യോതി നാരായണൻ, വിജയരാഘവൻ ചേലിയ, പി ടി ജോൺ, എസ്. രാജീവ്, മലയിൻകീഴ് ശശികുമാർ,  കെ.എം ബീവി, ഇസാ ബിൻ അബ്ദുൾ കരീം , രാംദാസ്, പിജി മോഹൻദാസ് ,മോളി ടീച്ചർ, ഓമന വയനാട്. മനോജ് സാരംഗ് , ഗീത നമ്പിക്കൊല്ലി, രമേഷ് ബാബു, സൗമ്യ മട്ടന്നൂർ , വർഗ്ഗീസ് വട്ടേക്കാട് . ഗഫൂർ വെണ്ണിയോട് .വർക്കി വയനാട് ,സതി കാടമുറി എന്നിവർ സംസാരിച്ചു. പൂക്കോട് തടാകം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് വൈത്തിരി സി ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം യൂണിവേഴ്സിറ്റി കവാടത്തിനു മുന്നിൽ തടഞ്ഞു അമ്മക്കൂട്ടായ്മ പ്രതിനിധികൾ രജിസ്ട്രാറെ കണ്ട് നിവേദനം സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191735/wayanad)