---
title: "ഇരിട്ടിയിൽ പത്രവിതരണക്കാരൻ ഉൾപ്പെടെ 4  പേർക്ക് തെരുവുനായയുടെ കടിയേറ്റു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191744/iritty"
published_at: "2024-03-15T06:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3a175b175c_images_(3)_(14).jpeg"
keywords: []
---

# ഇരിട്ടിയിൽ പത്രവിതരണക്കാരൻ ഉൾപ്പെടെ 4  പേർക്ക് തെരുവുനായയുടെ കടിയേറ്റു

> **Lead Summary:** **ഇരിട്ടി**: ഇരിട്ടിയിൽ പത്രവിതരണക്കാരൻ ഉൾപ്പെടെ 4 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പത്രഏജന്റും വിതരണക്കാരനുമായ കീഴൂർ കണ്യത്ത് മഠപ്പുരയ്ക്ക് സമീപത്തെ കീർത്തനം നിവാസിൽ എം.രാജൻ , കീഴൂരിലെ പാക്കഞ്ഞി ബാലകൃഷ്ണൻ, കൃഷ്ണാലയത്തിൽ ശ്രീജ കുഞ്ഞിനാരായണൻ, കിഴൂരിൽ തന്നെ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു സ്ത്രീ എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

## Article Content

**ഇരിട്ടി**: ഇരിട്ടിയിൽ പത്രവിതരണക്കാരൻ ഉൾപ്പെടെ 4 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പത്രഏജന്റും വിതരണക്കാരനുമായ കീഴൂർ കണ്യത്ത് മഠപ്പുരയ്ക്ക് സമീപത്തെ കീർത്തനം നിവാസിൽ എം.രാജൻ , കീഴൂരിലെ പാക്കഞ്ഞി ബാലകൃഷ്ണൻ, കൃഷ്ണാലയത്തിൽ ശ്രീജ കുഞ്ഞിനാരായണൻ, കിഴൂരിൽ തന്നെ ഹോസ്റ്റലിൽ താമസിക്കുന്ന ഒരു സ്ത്രീ എന്നിവർക്കാണ് തെരുവുനായയുടെ കടിയേറ്റത്.

വ്യാഴാഴ്ച്ച  പുലർച്ചെ അഞ്ചുമണിയോടെ കീഴൂർ വി യു പി സ്‌കൂളിന് സമീപത്ത് റോഡിൽ വെച്ചായിരുന്നു സംഭവം. പത്രം വീടുകളിൽ വിതരണം ചെയ്യുന്നതിനിടെ തെരുവുനായ  രാജനെ ആക്രമിക്കുകയായിരുന്നു. കടിയേറ്റ് വലതുകളിൽ സാരമായി മുറിവേറ്റ  രാജൻ  ഇരിട്ടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. ആശുപത്രിയിലും ചികിത്സതേടി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191744/iritty)