---
title: "#Tiger |  അടക്കാത്തോട് മേഖലയിലെ കടുവ ഭീതി: എൻ.ടി.സി.എ ഗൈഡ് ലൈൻ പ്രകാരം കമ്മിറ്റി രൂപീകരിച്ചു"
english_title: " Tiger Menace in Adakathod Region"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191867/tiger-menace-in-adakathod-region"
published_at: "2024-03-15T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4063415b64_Screenshot_2024-03-15-13-55-49-10_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# #Tiger |  അടക്കാത്തോട് മേഖലയിലെ കടുവ ഭീതി: എൻ.ടി.സി.എ ഗൈഡ് ലൈൻ പ്രകാരം കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** ** കേളകം:** അടക്കാത്തോട് മേഖലയിലെ കടുവ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കാൻ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.ടി.സി.എ) ഗൈഡ് ലൈൻ പ്രകാരം കമ്മിറ്റി രൂപവത്കരിച്ചു. നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.എസ്. ദീപയുടെ ഉത്തരവ് പ്രകാരമാണ് കണ്ണൂർ ഡി.എഫ്.ഒ ചെയർമാനായ ഒമ്പതംഗ കമ്മിറ്റി രൂപീകരിച്ചത്.

## Article Content

** കേളകം:** അടക്കാത്തോട് മേഖലയിലെ കടുവ സംഘർഷങ്ങൾ നിയന്ത്രിക്കുന്നതിനാവശ്യമായ തീരുമാനങ്ങളെടുക്കാൻ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി (എൻ.ടി.സി.എ) ഗൈഡ് ലൈൻ പ്രകാരം കമ്മിറ്റി രൂപവത്കരിച്ചു. നോർത്തേൺ സർക്കിൾ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് കെ.എസ്. ദീപയുടെ ഉത്തരവ് പ്രകാരമാണ് കണ്ണൂർ ഡി.എഫ്.ഒ ചെയർമാനായ ഒമ്പതംഗ കമ്മിറ്റി രൂപീകരിച്ചത്.

മാർച്ച് 12ന് അടക്കാത്തോട് മേഖലയിൽ കടുവയുടെ സാന്നിധ്യവും കാൽപാടുകളും ശ്രദ്ധയിൽപ്പെട്ടതായി കണ്ണൂർ ഡി.എഫ്.ഒ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിക്കാൻ നിർദേശം നൽകിയത്. 15 ദിവസമാണ് കമ്മിറ്റിയുടെ കാലാവധി. കമ്മിറ്റിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് തുടർ നടപടി.

** കമ്മിറ്റി അംഗങ്ങൾ**:

എസ്. വൈശാഖ് (കണ്ണൂർ ഡി.എഫ്.ഒ - ചെയർമാൻ), ജി. പ്രദീപ് (ആറളം വൈൽഡ് ലൈഫ് വാർഡൻ), ഡോ. റിജിൻ ശങ്കർ (വെറ്റിനറി സർജൻ അടയ്ക്കാത്തോട്), സുധീർ നരോത്ത് (ഫോറസ്റ്റ് റേഞ്ച് ഓഫീസർ, കൊട്ടിയൂർ ), കെ.വി. ജയപ്രകാശൻ (റേഞ്ച് ഫോറസ്റ്റ് ഓഫീസർ, ഫ്ലൈയിംഗ് സ്ക്വാഡ്), ഡോ. റോഷ്നാഥ് രമേശ് (മലബാർ അവയർനസ് ആൻഡ് റെസ്ക്യൂസ് സെൻറർ ഫോർ വൈൽഡ് ലൈഫ്), എം. രമിത്ത് (വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ), സി.ടി. അനീഷ് (കേളകം പഞ്ചായത്ത് പ്രസിഡൻ്റ്), ഷാൻ്റി സജി (കേളകം പഞ്ചായത്ത് ആറാം വാർഡ് അംഗം).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191867/tiger-menace-in-adakathod-region)