---
title: "#fishermen |  മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു"
english_title: "Boats and nets were distributed to the fishermen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191883/boats-and-nets-were-distributed-to-the-fishermen"
published_at: "2024-03-15T14:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f41222c1d0c_IMG-20240315-WA0024.jpg"
keywords: []
---

# #fishermen |  മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു

> **Lead Summary:** **തലശ്ശേരി: **എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി. ശ്രീഷ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ ആറ് മത്സ്യത്തൊഴിലാളികൾക്കാണ് വള്ളവും വലയും വിതരണം ചെയ്തത്.

## Article Content

**തലശ്ശേരി: **എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യ തൊഴിലാളികൾക്ക് വള്ളവും വലയും വിതരണം ചെയ്തു. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.പി. ശ്രീഷ വിതരണോദ്ഘാടനം നിർവ്വഹിച്ചു. പഞ്ചായത്തിലെ ആറ് മത്സ്യത്തൊഴിലാളികൾക്കാണ് വള്ളവും വലയും വിതരണം ചെയ്തത്.

ഒരാൾക്ക് 40000/-രൂപ വില വരുന്ന വള്ളവും 20000/-രൂപ വിലമതിക്കുന്ന വലകളും ആണ് നൽകിയത്. ഈ പദ്ധതി കൂടാതെ മത്സ്യത്തൊഴിലാളികളുടെ ഉന്നത വിദ്യാഭ്യാസം നേടുന്ന മക്കൾക്ക്‌ ലാപ്ടോപ് വിതരണവും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ചടങ്ങിൽ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ കെ.വി. സരിത, സി.കെ. ഷക്കീൽ, എം. പ്രസന്ന, അസിസ്റ്റന്റ് സെക്രട്ടറി എം.പി. സാരജൻ, ഫിഷറീസ് ഉദ്യോഗസ്ഥൻ വി. റിസിൻ എന്നിവർ സംസാരിച്ചു. മത്സ്യത്തൊഴിലാളികളും വാർഡ് മെമ്പർമാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191883/boats-and-nets-were-distributed-to-the-fishermen)