---
title: "#swimming |  വനിതകൾക്ക് നീന്തൽ പരിശീലനവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് "
english_title: "Kannur District Panchayat with swimming training "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191890/kannur-district-panchayat-with-swimming-training"
published_at: "2024-03-15T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f41578a42d2_IMG-20240315-WA0023.jpg"
keywords: []
---

# #swimming |  വനിതകൾക്ക് നീന്തൽ പരിശീലനവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് 

> **Lead Summary:** **കണ്ണൂർ:** വനിതകൾക്ക് നീന്തൽ പരിശീലനവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോട നടത്തുന്ന പരിശീലന പദ്ധതിയുടെ ആദ്യ ബാച്ചിൻ്റെ ഉദ്ഘാടനം പിണറായി സ്വിമ്മിങ്ങ് പൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ:** വനിതകൾക്ക് നീന്തൽ പരിശീലനവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത്. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോട നടത്തുന്ന പരിശീലന പദ്ധതിയുടെ ആദ്യ ബാച്ചിൻ്റെ ഉദ്ഘാടനം പിണറായി സ്വിമ്മിങ്ങ് പൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.

ജല അപകടങ്ങൾ കുറയ്ക്കുന്നതിനൊപ്പം സ്ത്രീകൾക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ വനിതകൾക്കായ് നീന്തൽ പരിശീലനം ആരംഭിച്ചത്. നിരവധി വനിതകളാണ് പരിശീലനത്തിൽ ഉള്ളത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം കോങ്കി രവിന്ദ്രൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഡോ: എം. സുർജിത്ത്, എൻ. അനിത, കെ. ഹംസ, കെ. ജയദേവൻ, എം.പി. ദിൽന, എം. പ്രകാശൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191890/kannur-district-panchayat-with-swimming-training)