---
title: "#farewell |  കുഞ്ഞിരാമൻ ആയത്താർക്ക് ആദരവും യാത്രയയപ്പും "
english_title: "Respect and farewell to Kunhiraman Ayathar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191892/respect-and-farewell-to-kunhiraman-ayathar"
published_at: "2024-03-15T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4179b67237_IMG-20240315-WA0022.jpg"
keywords: []
---

# #farewell |  കുഞ്ഞിരാമൻ ആയത്താർക്ക് ആദരവും യാത്രയയപ്പും 

> **Lead Summary:** **കൂത്തുപറമ്പ്: **പോതിയാൽക്കാവ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പ്രഥമ ആയത്താറായി 40 വർഷത്തിലേറെ കാലം ക്ഷേത്ര അനുഷ്ഠാനങ്ങളും ആരാധനയും നിർവഹിച്ച കുഞ്ഞിരാമൻ ആയത്താറെ ക്ഷേത്രസന്നിധിയിൽ വെച്ച് ആദരിച്ച് യാത്രയയപ്പ് നൽകി. കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല ഉദ്ഘാടനം ചെയ്തു. ഉച്ചമ്പള്ളി മുകുന്ദൻ അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്തുപറമ്പ്: **പോതിയാൽക്കാവ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ പ്രഥമ ആയത്താറായി 40 വർഷത്തിലേറെ കാലം ക്ഷേത്ര അനുഷ്ഠാനങ്ങളും ആരാധനയും നിർവഹിച്ച കുഞ്ഞിരാമൻ ആയത്താറെ ക്ഷേത്രസന്നിധിയിൽ വെച്ച് ആദരിച്ച് യാത്രയയപ്പ് നൽകി. കൂത്തുപറമ്പ് ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല ഉദ്ഘാടനം ചെയ്തു. ഉച്ചമ്പള്ളി മുകുന്ദൻ അധ്യക്ഷത വഹിച്ചു.

കലാമണ്ഡലം മഹേന്ദ്രൻ മുഖ്യ അതിഥിയായി. അബ്ദുൽ ഖദർ കെ പി, വി ഭരതൻ, എം അനന്ദൻ. ടി പി മനോജ്‌ കുമാർ, കക്കോത് പദ്മിനി ടീച്ചർ, പി വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്ന മുഴുവൻ ഭക്തജനങക്കും അന്നദാനവും ഏർപ്പെടുത്തി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191892/respect-and-farewell-to-kunhiraman-ayathar)