---
title: "#KSSPA |  കെ.എസ്.എസ്.പി.എ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഡി.എ ഉത്തരവിൻ്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു "
english_title: "#KSSPA |  KSSPA Thaliparamba Constituency"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191903/ksspa-ksspa-thaliparamba-constituency"
published_at: "2024-03-15T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f41e628497d_IMG-20240315-WA0021.jpg"
keywords: []
---

# #KSSPA |  കെ.എസ്.എസ്.പി.എ തളിപ്പറമ്പ് നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഡി.എ ഉത്തരവിൻ്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു 

> **Lead Summary:** **കണ്ണൂർ: **39 മാസത്തെ കുടിശിക അനുവദിക്കാതെ രണ്ട് ശതമാനം ഡി.എ മാത്രം അനുവദിച്ച് ഉത്തരവിറക്കിയ സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ തളപ്പറമ്പ നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഡി.എ ഉത്തരവിൻ്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ: **39 മാസത്തെ കുടിശിക അനുവദിക്കാതെ രണ്ട് ശതമാനം ഡി.എ മാത്രം അനുവദിച്ച് ഉത്തരവിറക്കിയ സർക്കാർ വഞ്ചനയിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ തളപ്പറമ്പ നിയോജക മണ്ഡലത്തിൻ്റെ നേതൃത്വത്തിൽ ഡി.എ ഉത്തരവിൻ്റെ പകർപ്പ് കത്തിച്ച് പ്രതിഷേധിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിസരത്ത് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.

ജീവനക്കാരുടെയും അധ്യാപകരുടേയും സർവീസ്‌ പെൻഷൻകാരുടേയും ആനുകൂല്യങ്ങൾ നൽകുന്ന കാര്യത്തിൽ സാമ്പത്തിക പ്രതിസന്ധി പറയുന്ന സർക്കാരിന് ഐ.എ.എസ്, ഐ.പി.എസ് കാരുടെ ആനുകൂല്യങ്ങൾ നൽകാൻ സാമ്പത്തിക പ്രതിസന്ധി കാരണമാകുന്നില്ലെന്നും കെ.എസ്.എസ്.പി.എ ആരോപിച്ചു. പി. സുഖദേവൻ, കെ.സി രാജൻ, എം.പി കുഞ്ഞിമൊയ്തീൻ, സി. ശ്രീധരൻ, പി.ജെ മാത്യു, കെ.വി. പ്രേമരാജൻ, എം.കെ കാഞ്ചനകുമാരി തുടങ്ങിയവർ സംസാരിച്ചു. തളിപ്പറമ്പ കോൺഗ്രസ് മന്ദിരത്തിൽ നിന്ന് പ്രകടനമായാണ് പ്രവർത്തകർ താലൂക്ക് ഓഫീസ് പരിസരത്ത് എത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191903/ksspa-ksspa-thaliparamba-constituency)