---
title: "#Tractor |  'മോഡി ഹഠാവോ, ദേശ്‌ ബച്ചാവോ': തളിപ്പറമ്പിൽ ട്രാക്ടർ പ്രതിഷേധ റാലി "
english_title: "Tractor protest rally at Thaliparamp "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191912/tractor-protest-rally-at-thaliparamp"
published_at: "2024-03-15T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f424b173c61_IMG-20240315-WA0019(1).jpg"
keywords: []
---

# #Tractor |  'മോഡി ഹഠാവോ, ദേശ്‌ ബച്ചാവോ': തളിപ്പറമ്പിൽ ട്രാക്ടർ പ്രതിഷേധ റാലി 

> **Lead Summary:** **തളിപ്പറമ്പ്**: രാജ്യത്ത്‌ കർഷകർ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യവുമായി മോഡി ഹഠാവോ, ദേശ്‌ ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത കർഷക സമിതി തളിപ്പറമ്പിൽ ട്രാക്ടർ പ്രതിഷേധ റാലി നടത്തി. ടൗൺ സ്‌ക്വയർ കേന്ദ്രീകരിച്ച്‌ നടത്തിയ റാലി ടാക്‌സി സ്‌റ്റാൻഡിന്‌ സമീപം സമാപിച്ചു. പ്രതിഷേധ യോഗം കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി എം. പ്രകാശൻ ഉദ്‌ഘാടനം ചെയ്‌തു. സി. ലക്ഷ്‌മണൻ അധ്യക്ഷനായി. കെ കൃഷ്‌ണൻ, കർഷക സംഘം തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി എം.വി. ജനാർദനൻ എന്നിവർ സംസാരിച്ചു. 

## Article Content

**തളിപ്പറമ്പ്**: രാജ്യത്ത്‌ കർഷകർ നടത്തുന്ന സമരത്തിന്‌ ഐക്യദാർഢ്യവുമായി മോഡി ഹഠാവോ, ദേശ്‌ ബച്ചാവോ എന്ന മുദ്രാവാക്യമുയർത്തി സംയുക്ത കർഷക സമിതി തളിപ്പറമ്പിൽ ട്രാക്ടർ പ്രതിഷേധ റാലി നടത്തി. ടൗൺ സ്‌ക്വയർ കേന്ദ്രീകരിച്ച്‌ നടത്തിയ റാലി ടാക്‌സി സ്‌റ്റാൻഡിന്‌ സമീപം സമാപിച്ചു. പ്രതിഷേധ യോഗം കർഷകസംഘം സംസ്ഥാന ജോ. സെക്രട്ടറി എം. പ്രകാശൻ ഉദ്‌ഘാടനം ചെയ്‌തു. സി. ലക്ഷ്‌മണൻ അധ്യക്ഷനായി. കെ കൃഷ്‌ണൻ, കർഷക സംഘം തളിപ്പറമ്പ്‌ ഏരിയാ സെക്രട്ടറി എം.വി. ജനാർദനൻ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191912/tractor-protest-rally-at-thaliparamp)