---
title: "വിഷുവിന് മുന്‍പ് ക്ഷേമപെന്‍ഷന്‍; 62 ലക്ഷം പേര്‍ക്ക് ലഭിക്കുക 4800 രൂപ"
english_title: "Pension "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191938/pension"
published_at: "2024-03-15T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f44d3c302a0_n591862752171050927888717f09e03a1a56cc206d3ca1e50271ea4874a53faef094e7d6b72f8bb73e5153e.jpg"
keywords: []
---

# വിഷുവിന് മുന്‍പ് ക്ഷേമപെന്‍ഷന്‍; 62 ലക്ഷം പേര്‍ക്ക് ലഭിക്കുക 4800 രൂപ

> **Lead Summary:** **തിരുവനന്തപുരം:** സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി വിഷുവിന് മുമ്ബ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 3200 രുപവീതമാണ് ലഭിക്കുക. നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് 4800 രുപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.

## Article Content

**തിരുവനന്തപുരം:** സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ രണ്ടു ഗഡുകൂടി വിഷുവിന് മുമ്ബ് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. 3200 രുപവീതമാണ് ലഭിക്കുക. നിലവില്‍ ഒരു ഗഡു തുക വിതരണത്തിലാണ്. വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് 4800 രുപവീതമാണ് ഒരോരുത്തരുടെയും കൈകളിലെത്തുക.

പതിവുപോലെ ബാങ്ക് അക്കൗണ്ട് നമ്ബര്‍ നല്‍കിയിട്ടുള്ളവര്‍ക്ക് അക്കൗണ്ടുവഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ടു വീട്ടിലും പെന്‍ഷന്‍ എത്തിക്കും. 62 ലക്ഷം ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. 

കുടിശികയുള്ള മൂന്ന് ഗഡു പിന്നീട് വിതരണം ചെയ്യും. ബജറ്റില്‍ പ്രഖ്യാപിച്ചതുപോലെ അതാതു മാസം പെന്‍ഷന്‍ വിതരണത്തിനുള്ള നടപടികള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191938/pension)