---
title: "പോക്‌സോ കേസിൽ യുവാവ് അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191940/arrested"
published_at: "2024-03-15T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f44ee80693b_PicsArt_03-15-07.04.41.jpg"
keywords: []
---

# പോക്‌സോ കേസിൽ യുവാവ് അറസ്റ്റില്‍

> **Lead Summary:** **വെള്ളമുണ്ട: **പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, പൊന്നാനി കരുമംകണ്ടത്തില്‍ വീട്ടില്‍ കെ നിതീഷ് നെയാണ് അറസ്റ്റ് ചെയ്തത്. ഈ മാർച്ച്‌ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**വെള്ളമുണ്ട: **പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി ഉപദ്രവിച്ച യുവാവിനെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം, പൊന്നാനി കരുമംകണ്ടത്തില്‍ വീട്ടില്‍ കെ നിതീഷ് നെയാണ് അറസ്റ്റ് ചെയ്തത്. ഈ മാർച്ച്‌ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വെള്ളമുണ്ട സ്റ്റേഷന്‍ പരിധിയിലെ ഒരു റിസോര്‍ട്ടിലെ ജീവനക്കാരാനായ ഇയാള്‍ പ്രണയം നടിച്ച് പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പരാതി ലഭിച്ചയുടന്‍ വെള്ളമുണ്ട പോലീസ് പൊന്നാനിയിലെ വീട്ടില്‍ ചെന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ രജീഷ് തെരുവത്ത് പീടികയിലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ലതീഷ്, വിനോദ് ജോസഫ്, എസ്.സി.പി.ഒമാരായ അരുണ്‍, ഷംസുദ്ധീന്‍, റഹീം, പ്രതീഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191940/arrested)