---
title: "വിവരാവകാശ കമ്മീഷന്‍ ഹിയറിങ്; 13 പരാതികള്‍ തീര്‍പ്പാക്കി"
english_title: "Hiring "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191949/hiring"
published_at: "2024-03-15T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4570eef3e6_IMG-20240315-WA0005.jpg"
keywords: []
---

# വിവരാവകാശ കമ്മീഷന്‍ ഹിയറിങ്; 13 പരാതികള്‍ തീര്‍പ്പാക്കി

> **Lead Summary:** **വയനാട്:** സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ എം ദിലീപ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങില്‍ പരിഗണിച്ച 13 പരാതികളും തീര്‍പ്പാക്കി. റവന്യൂ-ഫോറസ്റ്റ്, ജല വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി എത്തിയത്. 

## Article Content

**വയനാട്:** സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ. കെ എം ദിലീപ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ഹിയറിങില്‍ പരിഗണിച്ച 13 പരാതികളും തീര്‍പ്പാക്കി. റവന്യൂ-ഫോറസ്റ്റ്, ജല വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് കൂടുതലായി എത്തിയത്. 

അപേക്ഷകര്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കാനും രേഖകള്‍ ഓഫീസുകളില്‍ സൂക്ഷിക്കാനും ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥരാണെന്ന് കമ്മീഷന്‍ പറഞ്ഞു. വിവരം ലഭ്യമല്ല, വിവരങ്ങള്‍ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ല എന്നീ മറുപടികള്‍ അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191949/hiring)