---
title: "പണം നല്‍കാൻ കൂട്ടാക്കിയില്ല, അച്ഛനെ മകൻ അടിച്ചു കൊന്നു; അറസ്റ്റ്"
english_title: "Murder arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191953/murder-arrested"
published_at: "2024-03-15T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f458f02f073_n59191058017105122800202548d52c7f7f555cf7887a8d9a9b43df3c67075d47f57d6c893a3c5825bc8816.jpg"
keywords: []
---

# പണം നല്‍കാൻ കൂട്ടാക്കിയില്ല, അച്ഛനെ മകൻ അടിച്ചു കൊന്നു; അറസ്റ്റ്

> **Lead Summary:** **കൊല്ലം: **ചവറയില്‍ പണം നല്‍കാത്തതിന്റെ പേരില്‍ അച്ഛനെ മർദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മകൻ അറസ്റ്റില്‍. കോയിവിള പാവുമ്ബാ സ്വദേശി മനോജ് കുമാർ ആണ് അറസ്റ്റിലായത്. കോയിവിള സ്വദേശി അച്യുതനെയാണ് മകൻ മർദ്ദിച്ച്‌ കൊല്ലപ്പെടുത്തിയത്.

## Article Content

**കൊല്ലം: **ചവറയില്‍ പണം നല്‍കാത്തതിന്റെ പേരില്‍ അച്ഛനെ മർദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസില്‍ മകൻ അറസ്റ്റില്‍. കോയിവിള പാവുമ്ബാ സ്വദേശി മനോജ് കുമാർ ആണ് അറസ്റ്റിലായത്. കോയിവിള സ്വദേശി അച്യുതനെയാണ് മകൻ മർദ്ദിച്ച്‌ കൊല്ലപ്പെടുത്തിയത്.

അച്യുതന്റെ പേരിലുള്ള സ്ഥലം വിറ്റു കിട്ടിയ പണത്തില്‍ നിന്ന് ഓഹരി ആവശ്യപ്പെട്ട് മനോജ് വീട്ടില്‍ ബഹളമുണ്ടിക്കിയിരുന്നു. പണം നല്‍കില്ലെന്ന് പറഞ്ഞതില്‍ പ്രകോപിതനായ പ്രതി അച്യുതനെ ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ അച്യുതൻ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191953/murder-arrested)