---
title: "കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകര്‍ത്ത കേസ്: പ്രതി അറസ്റ്റില്‍"
english_title: "Arrested "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191970/arrested"
published_at: "2024-03-15T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f46b8a4a173_n5919306121710517056724293d48d604c014bcf1215fe8a300e8d7d2cb4730830998fa7f6aa8e89176baae.jpg"
keywords: []
---

# കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകര്‍ത്ത കേസ്: പ്രതി അറസ്റ്റില്‍

> **Lead Summary:** **ഇടുക്കി:** വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകർത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പുളിയന്മല പിടിആർ ചെറുകുന്നേല്‍ ജോബിൻ ആണ് പിടിയിലായത്. വിവാഹം നിരന്തരമായി മുടക്കുന്ന സഭാ അധികൃതരോടുള്ള വൈരാഗ്യംമൂലമാണ് കുരിശുപള്ളികള്‍ തകർത്തതെന്ന് പ്രതി പോലീസില്‍ മൊഴിനല്‍കി.

## Article Content

**ഇടുക്കി:** വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകർത്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പുളിയന്മല പിടിആർ ചെറുകുന്നേല്‍ ജോബിൻ ആണ് പിടിയിലായത്. വിവാഹം നിരന്തരമായി മുടക്കുന്ന സഭാ അധികൃതരോടുള്ള വൈരാഗ്യംമൂലമാണ് കുരിശുപള്ളികള്‍ തകർത്തതെന്ന് പ്രതി പോലീസില്‍ മൊഴിനല്‍കി.

കട്ടപ്പന, കമ്ബംമേട്ട്, ചേറ്റുകുഴി തുടങ്ങിയ സ്ഥലങ്ങളിലുള്ള കുരിശുപള്ളികളാണ് ഇയാള്‍ ആക്രമിച്ചത്. ആക്രമണത്തിന് പിന്നാലെ കട്ടപ്പന ഡിവൈഎസ്പി പി. വി.ബേബിയുടെ നിർദേശ പ്രകാരം വണ്ടന്മേട് എസ്‌എച്ച്‌ ഒ.ഷൈൻ കുമാറിന്‍റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് ന‌ടത്തിയ അന്വേഷണത്തില്‍ പ്രതിയെ ഇന്ന് വീട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191970/arrested)